India
കാവേരി നദീജല തർക്കത്തിൽ പ്രതിഷേധിച്ച് കന്നഡ സംഘടനകൾ ആഹ്വാനം ചെയ്ത കർണാടക ബന്ദ് ശക്തം
വിവിധ കന്നഡ സംഘടനകളുടെ കൂട്ടായ്മയായ കന്നഡ ഒക്കൂട്ടയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്
അക്രമസാധ്യത കണക്കിലെടുത്ത് ഇന്ന് ബെംഗളൂരു നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്
ബന്ദിന്‍റെ പശ്ചാത്തലത്തിൽ മിക്ക സ്കൂളുകളും കോളേജുകളും ഇന്ന് അവധി പ്രഖ്യാപിച്ചു
പല ഓഫീസുകൾക്കും വർക്ക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്
ഓട്ടോ-ടാക്സി യൂണിയനുകളും സർക്കാർ, സ്വകാര്യ ബസ് യൂണിയനുകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്
മെട്രോ, ട്രെയിൻ സർവീസുകൾ മുടക്കം കൂടാതെ പ്രവർത്തിക്കുമെന്ന് നമ്മ മെട്രോ അധികൃതരും റെയിൽവേയും അറിയിച്ചു
ബെംഗളൂരു നഗരത്തില്‍ പ്രതിഷേധ റാലിയോ മറ്റു പ്രതിഷേധ പരിപാടികള്‍ക്കോ അനുവാദമില്ല
അഞ്ചില്‍ കൂടുതല്‍ പേര്‍ കൂട്ടം കൂടി നില്‍ക്കാനും പാടില്ല, പ്രതിഷേധക്കാര്‍ക്ക് ഫ്രീഡം പാര്‍ക്കില്‍ ധര്‍ണ്ണ നടത്താം
നഗരത്തിൽ ബെംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ ബി. ദയാനന്ദയുടെ നേതൃത്വത്തിൽ വൻ സംഘത്തെ വിന്യസിച്ചിട്ടുണ്ട്
സെപ്റ്റംബർ 13 മുതൽ 27 വരെ 15 ദിവസത്തിൽ തമിഴ്നാടിന് കർണാടക 5000 ഘന അടി കാവേരി വെള്ളം നൽകണം
എന്നാല്‍ സംസ്ഥാനം വൻ വരൾച്ച നേരിടുകയാണെന്നും വെള്ളം നൽകാൻ കഴിയില്ലെന്നും കർണാടക
വിഷയത്തിൽ ഇടപെടാനാകില്ലെന്ന് കർണാടകയുടെ ഹര്‍ജി പരിഗണിച്ച് സുപ്രീംകോടതി പറഞ്ഞിരുന്നു
ഇതിനുപിന്നാലെ വീണ്ടും സമരം ശക്തമാവുകയായിരുന്നു, തമിഴ്നാട്ടിലും സമരം ശക്തമാണ്
വൈകിട്ട് ആറ് മണി വരെ നീണ്ടുനില്‍ക്കുന്ന ബന്ദില്‍ ബെംഗളൂരു നഗരം രാവിലെതന്നെ നിശ്ചലമായി
കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടക്കുമ്പോള്‍ റോഡുകളും ഏറെക്കുറെ വിജനമാണ്