India
ഭക്ഷണങ്ങളുടെ കാര്യത്തിലും മറ്റെന്തും പോലെ വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ
ലോക നേതാക്കള്‍ക്ക് ആ വൈവിധ്യം പരിചയപ്പെടുത്താതിക്കാന്‍ നമുക്കാകില്ലല്ലോ
ദില്ലിയിലെ ജി20 ഉച്ചകോടിയിലെത്തുന്ന ലോക നേതാക്കള്‍ക്ക് നൂറുകണക്കിന് രുചികള്‍ നുണയാം
ദില്ലിയിലെ താജ് പാലസില്‍ 120 ഷെഫുമാരുടെ സംഘം തയ്യാറാക്കുന്നത് 500ഓളം വിഭവങ്ങള്‍
ഇന്ത്യയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നുള്ള സവിശേഷ വിഭവങ്ങളും ഇവിടെ തയ്യാറാക്കുന്നു
പാവ് ഭാജിയും സ്ട്രീറ്റ് ഫുഡുകളും മുതല്‍ താലി മീല്‍സും ഗ്രില്‍സും ഷവര്‍മ്മയുമെല്ലാം ഇവിടുണ്ട്
ഖോലാപുരി ചിക്കന്‍, ചെട്ടിനാട് ചിക്കന്‍, ഇന്ത്യന്‍ ലാംപ് കറി, ഇന്ത്യന്‍ ഫിഷ് കറി...നീളുന്നു പട്ടിക
വിവിധ ഡെസേട്ടുകളും ഇന്ത്യന്‍ മധുരപലഹാരങ്ങളും അതിഥികള്‍ക്ക് യഥേഷ്‌ടം ലഭിക്കും
അംഗരാജ്യങ്ങളും ക്ഷണിതാക്കളുമടക്കം പതിനായിരത്തിലേറെ പേരാണ് ഉച്ചകോടിക്കായി എത്തുക