India
പുതിയ വിമാനത്താവളത്തിന്റെ പേര് മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്താവളം അയോധ്യധാം
ജനുവരി 22 ന് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി, പുതിയ വിമാനത്താവളവും നവീകരിച്ച റെയിൽവേ സ്റ്റേഷനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
പുരാതന ചരിത്രവും സംസ്കാരിക ചരിത്രവും പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് വിമാനത്താവളത്തിന്റെ നിർമിതി.
അയോധ്യയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി 11,100 കോടിയിലധികം രൂപയുടെ പദ്ധതികൾക്ക് പ്രധാനമന്ത്രി മോദി തുടക്കം കുറിക്കുമെന്നാണ് വിവരം
ആദ്യ ഘട്ടത്തിൽ മര്യാദ പുരുഷോത്തം ശ്രീ രാം ഇന്റർനാഷണൽ എയർപോർട്ട് എന്ന് പേരിട്ടിരുന്ന വിമാനത്താവളത്തിൽ ആദ്യ ഫ്ലൈറ്റ് ഓപ്പറേഷനുകൾ ജനുവരി ആറിന് തുടങ്ങും
പ്രതിഷ്ഠാ ചടങ്ങിന് ശേഷം ദിവസവും രാമക്ഷേത്രത്തിലേക്കുള്ള സന്ദർശകരുടെ തിരക്ക് അനുസരിച്ച് വിമാനക്കമ്പനികൾ പ്രധാനപ്പെട്ട നഗരങ്ങൾ കേന്ദ്രീകരിച്ച് വിമാന സർവീസ് നടത്തും
1,450 കോടിയിലധികം രൂപ ചെലവഴിച്ചാണ് അത്യാധുനിക വിമാനത്താവളത്തിന്റെ ആദ്യഘട്ടം വികസിപ്പിച്ചത്. ടെർമിനലിന് 6,500 ചതുരശ്ര മീറ്റർ വിസ്തീർണ്ണം