Health

ലോക ഹൃദയ ദിനം

ഹൃ​ദ്രോ​ഗ സാധ്യത കുറയ്ക്കുന്ന 10 ഭക്ഷണങ്ങൾ 

Image credits: FREEPIK

ലോക ഹൃദയ ദിനം

ഇന്ന് ലോക ഹൃദയ ദിനം. ഹൃ​ദ്രോ​ഗ സാധ്യത കുറയ്ക്കുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ..

Image credits: Getty

ഇലക്കറികള്‍

ഇലക്കറികളിൽ വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു., ഇത് ധമനികളെ സംരക്ഷിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. 
 

Image credits: Getty

ധാന്യങ്ങൾ

ധാന്യങ്ങളിൽ നാരുകൾ അടങ്ങിയിരിക്കുന്നു. കൊളസ്ട്രോൾ നിയന്ത്രിക്കാനും അതുവഴി ഹൃദ്രോഗങ്ങൾ വരാനുള്ള സാധ്യതയും കുറയ്ക്കും. 
 

Image credits: Getty

ബെറിപ്പഴങ്ങള്‍

ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി എന്നിവയിൽ ഉയർന്ന അളവിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന ഓക്‌സിഡേറ്റീവ് സ്ട്രെസ് തടയാൻ സഹായിക്കുന്നു. 

Image credits: Getty

സാൽമൺ

സാൽമൺ, അയല, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, അവയ്ക്ക് രക്തസമ്മർദ്ദം കുറയ്ക്കാൻ കഴിയും. 
 

Image credits: Pinterest

നട്സ്

ബദാം, വാൾനട്ട്, പിസ്ത എന്നിവയിൽ ആരോഗ്യകരമായ കൊഴുപ്പുകളും നാരുകളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്.
 

Image credits: Getty

ഫ്‌ളാക്‌സ് സീഡ്

ചിയ വിത്ത്, ഫ്ളാക്സ് സീഡ് തുടങ്ങിയ മറ്റ് വിത്തുകളിൽ ഒമേഗ -3 ഫാറ്റി ആസിഡുകളും നാരുകളും അടങ്ങിയിട്ടുണ്ട്. 

Image credits: Getty

കിഡ്നി ബീന്‍സ്

ബ്ലാക്ക് ബീൻസ്, പയർ, ചെറുപയർ എന്നിവയിൽ നാരുകൾ, പ്രോട്ടീൻ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ സമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കാനും ഗുണം ചെയ്യും.
 

Image credits: Getty

അവാക്കാഡോ

 'നല്ല' കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിനും 'ചീത്ത' കൊളസ്ട്രോൾ കുറയ്ക്കുന്നതിനും അവാക്കാഡോ മികച്ചതാണ്.  

Image credits: Getty

തക്കാളി

തക്കാളിയിൽ ലൈക്കോപീൻ എന്ന ആൻ്റിഓക്‌സിഡൻ്റ് അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാഘാതത്തിൻ്റെയും സ്ട്രോക്കിൻ്റെയും സാധ്യത കുറയ്ക്കുന്നു. 

Image credits: Getty

ഒലീവ് ഓയിൽ

ഒലീവ് ഓയിലിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും പോളിഫെനോൾസ് എന്നറിയപ്പെടുന്ന ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. രക്തസമ്മർദ്ദം, ഹൃദ്രോഗ സാധ്യതകൾ എന്നിവ കുറയ്ക്കാനും ഇത് സഹായിക്കും.

Image credits: Getty

ഡാര്‍ക്ക് ചോക്ലേറ്റ്

70% കൊക്കോയും അതിൽ കൂടുതലും ഉള്ള ഡാർക്ക് ചോക്ലേറ്റ് ഹൃദ്രോ​ഗ സാധ്യത കുറയ്ക്കും. 

Image credits: Getty

ഉയർന്ന യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ ആറ് മാർ​ഗങ്ങൾ

വിളർച്ചയുണ്ടോ? ഇരുമ്പ് ധാരാളമടങ്ങിയ ഈ വിത്തുകൾ കഴിക്കൂ...

ഫാറ്റി ലിവറിനെ തടയാൻ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കാം

വിറ്റാമിൻ സിയുടെ കുറവ് ഉണ്ടായാലുള്ള ആറ് ലക്ഷണങ്ങൾ