Health

എല്ലുകളെ ബലമുള്ളതാക്കാം

40 കഴിഞ്ഞ സ്ത്രീകൾ എല്ലുകളെ ബലമുള്ളതാക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ 

Image credits: Getty

എല്ല് തേയ്മാനം

 40 ന് ശേഷം സ്ത്രീകളിൽ എല്ല് തേയ്മാനം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു.

Image credits: Getty

അസ്ഥികളുടെ ആരോഗ്യം

പോഷകങ്ങളാൽ സമ്പന്നമായ ഭക്ഷണക്രമം അസ്ഥികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് നിർണായക പങ്ക് വഹിക്കുന്നു.

Image credits: Getty

ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കൂ

എല്ലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ
 

Image credits: Getty

മത്സ്യം

ഒമേ​ഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യം കഴിക്കുന്നത് എല്ലുകളെ ബലമുള്ളതാക്കും.
 

Image credits: Getty

ചിയ സീഡ്, ഫ്ളാക്സ് സീഡ്

ചിയ സീഡ്, ഫ്ളാക്സ് സീഡ് എന്നിവ എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കും.

Image credits: Freepik

പാൽ, തൈര്, ചീസ്

പാൽ, തൈര്, ചീസ് തുടങ്ങിയ പാലുൽപ്പന്നങ്ങളിൽ കാൽസ്യം, വിറ്റാമിൻ ഡി എന്നിവ അടങ്ങിയിരിക്കുന്നു. എല്ലുകളെ ബലമുള്ളതാക്കാൻ ഇവ സഹായിക്കും.

Image credits: Getty

ബെറിപ്പഴങ്ങൾ

സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി തുടങ്ങിയ ബെറിപ്പഴങ്ങളിൽ വിറ്റാമിൻ സിയും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിരിക്കും. ഇവ എല്ലുകളെ ബലമുള്ളതാക്കാൻ സഹായിക്കും. 

Image credits: Getty

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങിൽ വിറ്റാമിൻ എ, വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ അസ്ഥികളുടെ ആരോ​ഗ്യത്തിന് സഹായിക്കുന്നു. 
 

Image credits: Getty
Find Next One