Health
മുഖത്ത് സോപ്പ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇനി മുതൽ ആ ശീലം വേണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
സോപ്പിൽ അടങ്ങിയിരിക്കുന്ന കഠിനമായ രാസവസ്തുക്കൾ ചർമ്മത്തിന്റെ ആരോഗ്യത്തെ ബാധിക്കാം.
ചില സോപ്പുകൾ ചർമ്മത്തിൻ്റെ പിഎച്ച് ബാലൻസ് തടസ്സപ്പെടുത്തുന്നു.
സോപ്പിൽ കാണപ്പെടുന്ന കാസ്റ്റിക് ആസിഡ് ചർമ്മത്തിലെ സ്വാഭാവിക എണ്ണ നീക്കം ചെയ്യുകയും ചർമ്മത്തെ വരണ്ടതുമാക്കുന്നു.
സോപ്പുകളുടെ നിരന്തരമായ ഉപയോഗം കൊളാജൻ തകർച്ചയ്ക്കും നിർജ്ജലീകരണത്തിനും കാരണമാകും. ഇത് ചുളിവുകൾ, നേർത്ത വരകൾ, മങ്ങിയ നിറം എന്നിവയ്ക്ക് കാരണമാകും.
മുഖത്ത് പതിവായി സോപ്പ് ഉപയോഗിക്കുന്നത് ചർമ്മത്തിൻ്റെ ഉപരിതലത്തിലെ സുഷിരങ്ങൾ അടയാൻ ഇടയാക്കും.
എപ്പോഴും ഗ്ലിസറിനും പാലും അടങ്ങിയ സോപ്പുകൾ ഉപയോഗിക്കാൻ ശ്രമിക്കുക. അത്തരം സോപ്പുകൾ ചർമ്മത്തിൻ്റെ ഈർപ്പം നിലനിർത്തുകയും മൃദുവാക്കുകയും ചെയ്യുന്നു.
ചില സോപ്പുകളിൽ അടങ്ങിയിട്ടുള്ള സുഗന്ധദ്രവ്യങ്ങളും പ്രിസർവേറ്റീവുകളും ചർമ്മത്തിൽ ചുളിവുകൾ ഉണ്ടാക്കാം.