Health
പ്രമേഹമുള്ളവർ ഭക്ഷണത്തിൽ കൂടുതൽ ശ്രദ്ധ നൽകുക. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വലിയ ഏറ്റക്കുറച്ചിലുണ്ടാക്കുന്നു.
നല്ലതും ആരോഗ്യകരവുമായ ഭക്ഷണത്തോടെ ദിവസം ആരംഭിക്കുന്നത് പ്രമേഹ സാധ്യതയും അതുമായി ബന്ധപ്പെട്ട സങ്കീർണതകളും കുറയ്ക്കുന്നു.
പ്രമേഹരോഗികൾ ഭക്ഷണത്തിന് ശേഷം 10 മിനിറ്റ് നേരം നടത്തം ശീലമാക്കുക. ധാരാളം പച്ചക്കറികൾ, പഴങ്ങൾ, പ്രോട്ടീനുകൾ എന്നിവ ഉൾപ്പെടുന്ന ഭക്ഷണക്രമം ശീലമാക്കുക.
കാർബോഹൈഡ്രേറ്റിന്റെ ഉറവിടമായ ഓട്‌സിൽ നാരുകളാൽ സമ്പുഷ്ടമായതിനാൽ കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നിപ്പിക്കും.
ഓട്‌സിന് കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്‌സ് (ജിഐ) സ്‌കോർ ഉണ്ട്. കൂടാതെ ലയിക്കുന്ന നാരുകളും ഓട്‌സിലെ ഗുണകരമായ സംയുക്തങ്ങളും പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിച്ചേക്കാം.
പ്രമേഹമുള്ളവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ മുട്ട പോലുള്ള പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കും.
തൈരിലെ ബാക്ടീരിയകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. തൈരിന് കുറഞ്ഞ ഗ്ലൈസെമിക് സൂചിക (ജിഐ) ഉണ്ട്. ഇത് പ്രമേഹമുള്ളവർക്ക് അനുയോജ്യമാണ്.