Health
മഴക്കാലത്ത് വസ്ത്രങ്ങൾ ഉണങ്ങി കിട്ടുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
മഴക്കാലത്ത് വസ്ത്രങ്ങൾ നന്നായി കഴുകി ഉണക്കി എടുത്താൽ പോലും ചെറിയൊരും ദുർഗന്ധം നിൽക്കുന്നുണ്ടാകാം.
മഴസമയത്ത് വസ്ത്രത്തിലെ ദുർഗന്ധം പോകാത്തതിന് പിന്നിൽ പല കാരണങ്ങളുണ്ടാകാം.
വായു സഞ്ചാരം നന്നായിട്ട് ഇല്ലാതിരിക്കുക, ഫാനിന്റെ ചുവട്ടിലിട്ട് ഉണക്കുക ഇത്തരത്തിലുള്ള നിരവധി കാരണങ്ങളാലാണ് ദുർഗന്ധം ഉണ്ടാകുന്നത്.
മഴക്കാലത്ത് വസ്ത്രങ്ങളിൽ തങ്ങി നിൽക്കുന്ന ദുർഗന്ധം അകറ്റുന്നതിന് ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
മുഷിഞ്ഞ വസ്ത്രങ്ങൾ അപ്പോള്‍ തന്നെ അലക്കി ഇടുന്നതാണ് നല്ലത്. ഇല്ലെങ്കിൽ നനവിരുന്ന് ദുർഗന്ധം വരാനുള്ള സാദ്ധ്യത ഏറെയാണ്.
നല്ലപോലെ വായുസഞ്ചാരമുള്ള ഭാഗത്ത് വിരിച്ചിട്ട് വസ്ത്രം ഉണക്കി എടുക്കുക. വസ്ത്രത്തിലെ ദുർഗന്ധം മാറിയ ശേഷം മാത്രം അലമാരയിൽ മടക്കി വയ്ക്കുക.
ഒരു വസ്ത്രത്തിന്റെ മുകളില്‍ തന്നെ മറ്റൊന്ന് ഇട്ട് ഉണക്കുന്നത് നല്ല ശീലമല്ല. ഇത് പെട്ടെന്ന് ദുർഗന്ധം ഉണ്ടാകുന്നതിന് കാരണമാകും.