Health
ഇടയ്‌ക്കിടെ മൂത്രം ഒഴിക്കുക, മൂത്രത്തില്‍ പത, മൂത്രത്തില്‍ രക്തം കാണുക, രാത്രിയിൽ കൂടുതൽ തവണ മൂത്രമൊഴിക്കാൻ എഴുന്നേൽക്കുക എന്നിവയെല്ലാം വൃക്ക രോഗത്തിന്‍റെ ലക്ഷണളാണ്.
മുഖത്തും കാലിലും നീര് ഉണ്ടാകുന്നത് വൃക്ക രോഗത്തിന്‍റെ ഒരു പ്രധാന ലക്ഷണമാണ്.
വരണ്ട ചര്‍മ്മവും ത്വക്ക് രോഗങ്ങളും അതുപോലെ ചര്‍മ്മത്തില്‍ ചൊറിച്ചിലുമൊക്കെ ഇതുമൂലമുണ്ടാകാം.
പുറത്തും അടിവയറിന് വശങ്ങളിലുമുള്ള വേദനയും വൃക്ക രോഗത്തിന്‍റെ ലക്ഷണമാകാം.
കൈകളിലും കാലുകളിലും മരവിപ്പും ചിലപ്പോള്‍ ഇതുമൂലമാകാം.
വിശപ്പില്ലായ്മ, ഛര്‍ദി, ശരീരഭാരം കുറയുക തുടങ്ങിയവയും ചിലപ്പോള്‍ വൃക്ക രോഗവുമായി ബന്ധപ്പെട്ട് ഉണ്ടാകാം.
വൃക്കയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കും ക്ഷീണവും തളര്‍ച്ചയും ഉണ്ടാകാം.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.