Health

വിറ്റാമിൻ ബി 12ന്‍റെ കുറവുണ്ടോ? ശരീരം കാണിക്കുന്ന സൂചനകള്‍

വിറ്റാമിൻ ബി 12ന്‍റെ കുറവുണ്ടെങ്കില്‍  ശരീരം കാണിക്കുന്ന സൂചനകള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

Image credits: Getty

കൈ-കാല്‍ മരവിപ്പ്

കൈയിലും കാലിലും മരവിപ്പും തരിപ്പും ഉണ്ടാകുന്നത് വിറ്റാമിന്‍ ബി12-ന്‍റെ കുറവു മൂലമാകാം. 

Image credits: Getty

നടക്കാന്‍ ബുദ്ധിമുട്ട്

നടക്കാന്‍ ബുദ്ധിമുട്ടും ബാലന്‍സ് നഷ്ടപ്പെടുകയും ചെയ്യുന്നതും വിറ്റാമിന്‍ ബി12-ന്‍റെ കുറവു മൂലമാകാം. 

Image credits: Getty

വായ്പ്പുണ്ണ്

വായ്പ്പുണ്ണ്, വായില്‍ എരിച്ചില്‍ എന്നിവയും ഇതുമൂലം ഉണ്ടാകാം. 

Image credits: Getty

വിളറിയ ചര്‍മ്മം

വിറ്റാമിന്‍ ബി12-ന്‍റെ കുറവു മൂലം ചിലരില്‍ വിളറിയ ചര്‍മ്മം, ചര്‍മ്മത്തില്‍ മഞ്ഞനിറം എന്നിവ ഉണ്ടാകാം. 

Image credits: Getty

ക്ഷീണം, തളര്‍ച്ച

ക്ഷീണം, തളര്‍ച്ച, തലവേദന, മനംമറിച്ചിൽ, ഛർദി, വിശപ്പില്ലായ്മ, പെട്ടെന്ന് ഭാരം നഷ്ടമാകൽ എന്നിവയും വിറ്റാമിന്‍ ബി12 അഭാവത്തിന്റെ ലക്ഷണങ്ങളാകാം. 

Image credits: Getty

വിഷാദ രോഗം

വിഷാദ രോഗം, മറ്റ് മാനസിക പ്രശ്നങ്ങള്‍, പെട്ടെന്ന് ദേഷ്യം വരുക എന്നിവയും ചിലരില്‍ ഉണ്ടാകാം. 

Image credits: Getty

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Image credits: Getty

കുട്ടികളെ നഖം കടിക്കാൻ സമ്മതിക്കരുത്, കാരണം ഇതാണ്

2025 ൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ചെയ്യേണ്ടത്...

ഹൃദ്രോ​ഗത്തിന് കാരണമാകുന്ന എട്ട് ആരോ​ഗ്യപ്രശ്നങ്ങൾ

മരുന്നില്ലാതെ കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ ചെയ്യേണ്ടത്...