Health

സ്ത്രീകളില്‍ കാണുന്ന ഈ ലക്ഷണങ്ങള്‍ തൈറോയ്‌ഡിന്‍റെയാകാം

ഹൈപ്പോതൈറോയിഡിസത്തിന്റെ സ്ത്രീകളില്‍ കാണുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 
 

Image credits: Getty

കഴുത്തില്‍ മുഴ

കഴുത്തിൽ നീർക്കെട്ടുപോലെ തോന്നുക, കാഴ്‌ചയിൽ കഴുത്തിൽ മുഴപോലെ വീർപ്പു കാണുക എന്നിവ ഹൈപ്പോതൈറോയിഡിസത്തിന്‍റെ സൂചനയാകാം.
 

Image credits: Getty

പെട്ടെന്ന് ശരീരഭാരം കൂടുക

പെട്ടെന്ന് ശരീരഭാരം കൂടുന്നതും അത് കുറയ്ക്കുന്നത് വെല്ലുവിളിയാകുന്നതും ഹൈപ്പോതൈറോയിഡിസത്തിന്‍റെ ലക്ഷണമാകാം. 

Image credits: Getty

മുട്ടുവേദന

മുട്ടുവേദനയും ചിലരില്‍ ഹൈപ്പോതൈറോയിഡിസം മൂലം ഉണ്ടാകാം.

Image credits: Getty

വിഷാദം

ഹൈപ്പോ തൈറോയിഡിസം മൂലം ചിലരില്‍ വിഷാദം ഉണ്ടാകാം.
 

Image credits: Getty

വരണ്ട ചര്‍മ്മവും തലമുടി കൊഴിച്ചിലും

തലമുടി കൊഴിച്ചിൽ ഹൈപ്പോതൈറോയിഡിസത്തിന്റെ പ്രധാനപ്പെട്ട മറ്റൊരു ലക്ഷണമാണ്. ചർമ്മം വരണ്ടതായി കാണപ്പെടുന്നതും തൈറോയ്ഡിന്റെ പ്രശ്നം മൂലമാകാം. 
 

Image credits: Getty

ആര്‍ത്തവ പ്രശ്നങ്ങള്‍

ഹൈപ്പോതൈറോയിഡിസം മൂലം ചില സ്ത്രീകളില്‍ ആര്‍ത്തവ സമയത്ത് അധിക രക്തസ്രാവം ഉണ്ടാകാം. 

Image credits: Getty

അമിത ക്ഷീണം

അമിത ക്ഷീണം പല രോഗങ്ങളുടെയും ലക്ഷണമാണെങ്കിലും അതും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രശ്നമാകാം. 
 

Image credits: Getty

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
 

Image credits: Getty

പുരുഷന്മാരില്‍ കാണുന്ന ഈ ലക്ഷണങ്ങൾ ഉയർന്ന കൊളസ്ട്രോളിന്‍റെയാകാം

മോശം കൊളസ്ട്രോൾ കൂട്ടുന്ന ഏഴ് ഭക്ഷണങ്ങൾ

പ്രമേഹമുള്ളവർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട അഞ്ച് പാനീയങ്ങൾ

കേരളത്തിൽ ഫാറ്റി ലിവർ രോ​ഗികളുടെ എണ്ണം കൂടുന്നു