Health
കണ്ണുകളുടെ മഞ്ഞനിറം ചിലപ്പോള്‍ ലിവർ സിറോസിസിന്‍റെ ലക്ഷണമാകാം.
കാലുകളിലെ നീരും ലിവർ സിറോസിസിന്‍റെ സൂചനയാകാം.
ചെറിയ മുറിവുകളിൽ നിന്ന് പോലും ഇടയ്ക്കിടെ ചതവും രക്തം വരുന്നതും ലിവര്‍ സിറോസിസിന്‍റെ സൂചനയാകാം.
ലിവര്‍ സിറോസിസിന്‍റെ ലക്ഷണമായി ചർമ്മത്തിലെ ചൊറിച്ചിലും ഉണ്ടാകാം.
വയറിലെ വീക്കവും അസ്വസ്ഥതയും ലക്ഷണങ്ങളായി ഉണ്ടാകാം.
മൂത്രത്തിലെ നിറംമാറ്റവും ചിലപ്പോള്‍ ലിവര്‍ സിറോസിസിന്‍റെ ലക്ഷണമാകാം.
വിശപ്പില്ലായ്മ, ശരീരഭാരം കുറയുക, അമിത ക്ഷീണം തുടങ്ങിയവയും ലക്ഷണങ്ങളാണ്.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
കുട്ടികളില്‍ ഹാപ്പി ഹോര്‍മോണ്‍ കൂട്ടുന്നതിന് ചെയ്യേണ്ടത് എന്തൊക്കെ?
സൊനാക്ഷിയുടെ സൂപ്പർ സ്കിൻ കെയർ ടിപ്സ്
ലോകത്തിലെ ഏറ്റവും വിഷമുള്ള 9 പാമ്പുകൾ
വീട്ടിലെ മൂട്ട ശല്യം അകറ്റാൻ ഇതാ ചില പൊടിക്കൈകള്‍