Health
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. ഹൃദ്രോഗികളുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്.
അലസമായ ജീവിതശൈലിയെ തുടർന്ന് ഇന്ത്യയിലെ യുവാക്കളില്‍ ഹൃദയസ്തംഭനത്തിന്‍റെ തോത് വര്‍ധിച്ചു വരികയാണെന്ന് പല പഠനങ്ങളും പറയുന്നു.
ഹൃദയം തകരാറിലാണെന്നതിന്റെ ചില ലക്ഷണങ്ങൾ
സ്ഥിരമായി വരുന്ന നെഞ്ചുവേദന ഹൃദയം തകരാറിലാണെന്നതിന്റെ ലക്ഷണമാണ്.
ശ്വാസതടസം ഹാര്‍ട്ട് ഫെയിലിയര്‍ കാരണം വരുന്ന ഒന്നാണ്. നാം എന്തെങ്കിലും ചെയ്തു കൊണ്ടിരിയ്ക്കുമ്പോഴോ ചിലപ്പോള്‍ വെറുതേയിരിയ്ക്കുമ്പോഴോ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നു.
ക്രമരഹിതമായ ഹൃദയമിടിപ്പാണ് ഹൃദയം തകരാറിലാണെന്നതിന്റെ മറ്റൊരു ലക്ഷണം.
സാധാരണ ദൈനംദിന പ്രവൃത്തികള്‍ ചെയ്യുമ്പോഴും പടികള്‍ കയറുമ്പോഴും ക്ഷീണം തോന്നുന്നതും ഹൃദയം തകരാറിലായതിന്റെ ലക്ഷണമാണ്.
തലയ്ക്ക് ഭാരം കുറഞ്ഞ തോന്നല്‍, തലകറക്കം എന്നിവയും ഹൃദയസ്തംഭനത്തോട് അനുബന്ധിച്ച് അനുഭവപ്പെടാം.