വൈറ്റമിൻ ഡിയുടെ ഏറ്റവും വലിയ സ്രോതസ് സൂര്യപ്രകാശമായതിനാല്‍ അതിന് തന്നെ ആദ്യം പ്രാധാന്യം നല്‍കണം. സൂര്യപ്രകാശമേല്‍ക്കാതെ വൈറ്റമിൻ ഡി പര്യാപ്തമാക്കാമെന്ന് ചിന്തിക്കുകയേ വേണ്ട
Image credits: Getty
ഡ്രൈഡ് ഫിഗ്സ്
ഡ്രൈഡ് ഫ്രൂട്ട്സിലൂടെയും നമുക്ക് വൈറ്റമിൻ ഡി ലഭ്യമാകും. ഇത്തരത്തിലൊന്നാണ് ഉണക്കിയ അത്തി അഥവാ ഡ്രൈഡ് ഫിഗ്
Image credits: Getty
ഡ്രൈഡ് ആപ്രിക്കോട്ട്
ഉണക്കിയ ആപ്രിക്കോട്ട് പഴങ്ങള്‍ കഴിക്കുന്നതിലൂടെയും വൈറ്റമിൻ ഡി കിട്ടുന്നു. ഇതിന് പുറമെ വൈറ്റമിൻ എ, പൊട്ടാസ്യം, ഫൈബര്‍ എന്നിവയും ലഭ്യമാകും
Image credits: Getty
ഡ്രൈഡ് പ്രൂണ്‍സ്
ഡ്രൈഡ് പ്രൂണ്‍സ് (പ്ലം) കഴിക്കുന്നതും വൈറ്റമിൻ ഡി ലഭിക്കാൻ സഹായിക്കും. ഇതിന് പുറമെ വൈറ്റമിൻ കെ, പൊട്ടാസ്യം എന്നിവയും ഇതിലൂടെ കിട്ടുന്നു
Image credits: Getty
റൈസിൻസ്
റൈസിൻസ് അഥവാ ഉണക്കമുന്തിരിയിലും വൈറ്റമിൻ ഡി അടങ്ങിയിട്ടുണ്ട്. ഇതിന് പുറമെ ഫോസ്ഫറസ്, കാത്സ്യം എന്നിവയാലും സമ്പന്നമാണ് റൈസിൻസ്
Image credits: Getty
ഡേറ്റ്സ്
ഡേറ്റ്സ് അഥവാ ഈന്തപ്പഴം കഴിക്കുന്നതിലൂടെയും വൈറ്റമിൻ ഡി ലഭ്യമാകും. ഈന്തപ്പഴം അയേണ്‍ അടക്കം പല അവശ്യഘടകങ്ങള്‍ കൂടി ശരീരത്തില്‍ ഉറപ്പുവരുത്തും
Image credits: Getty
സപ്ലിമെന്‍റ്സ്
വൈറ്റമിൻ ഡി കുറവാണെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം വൈറ്റമിൻ ഡി സപ്ലിമെന്‍റ് എടുക്കുന്നത് നല്ലതായിരിക്കും. ഇതിന് ഡോക്ടറുടെ നിര്‍ദേശം തേടല്‍ നിര്‍ബന്ധമാണ്