Health

വിദ്യ ബാലൻ

ബോളിവുഡ് നടി വിദ്യ ബാലന്റെ പുതിയ ലുക്കാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്.

Image credits: Getty

ബോഡി ഷെയ്മിം​ഗ്

വണ്ണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ എപ്പോഴും വിദ്യക്ക് നേരെ വന്നിട്ടുണ്ട്. നിരന്തരമായി ബോഡി ഷെയ്മിം​ഗ് നേരിടുന്നതിനെക്കുറിച്ച് നടി നേരത്തെ സംസാരിച്ചിട്ടുമുണ്ട്.

Image credits: google

വിദ്യ ബാലൻ

പലപ്പോഴും ഭാരം വെച്ചുള്ള കഥാപാത്രങ്ങളും വിദ്യ ചെയ്തിട്ടുണ്ട്. ഡേര്‍ട്ടി പിക്ച്ചറിലെ സില്‍ക്ക് സ്മിതയുടെ കഥാപാത്രം തന്നെ അതിന് ഉദാഹരണമാണ്. 

Image credits: google

വിദ്യ ബാലൻ

ആരാധകരെ ഞെ‌‌ട്ടിച്ച ട്രാൻസ്ഫോർമേഷനുമായി ക്യാമറയ്ക്ക് മുന്നിൽ എത്തിയിരിക്കുകയാണ് വിദ്യ ബാലൻ. ചന്ദു ചാമ്പ്യൻ എന്ന സിനിമയുടെ സ്ക്രീനിം​ഗിന് എത്തിയതായിരുന്നു വിദ്യ. 

Image credits: google

ഭാരം കുറച്ച് വിദ്യ ബാലൻ

കറുത്ത വസ്ത്രം ധരിച്ചാണ് നടി എത്തിയത്. വിദ്യയുടെ ഭാരം വളരെ വേഗത്തിലാണല്ലോ കുറഞ്ഞിരിക്കുന്നതെന്ന് ആരാധകർ ചൂണ്ടിക്കാട്ടി. 

Image credits: google

യോഗയും ധ്യാനവും

യോഗയും ധ്യാനവും വിദ്യയുടെ ഡയറ്റിന്റെ ഭാഗമാണ്. സ്ഥിരമായി യോഗ ചെയ്യാറുണ്ടെന്ന് താരം തന്നെ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

Image credits: google

പിസിഒഡി

പിസിഒഡിയാണ് തന്റെ ശരീരത്തെ ബാധിച്ചതെന്ന് വണ്ണത്തിന് കാരണമായതെന്നും വിദ്യ വ്യക്തമാക്കിയിട്ടുണ്ട്.

Image credits: google

ഡയറ്റ്

പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് നടി കഴിച്ചിരുന്നത്. അതില്‍ ധാന്യങ്ങള്‍, ഫ്രഷ് ഫ്രൂട്‌സ്, പച്ചക്കറികള്‍ എന്നിവയെല്ലാം അടങ്ങിയ ഡയറ്റാണ് വിദ്യ പിന്തുടർന്നിരുന്നത്. 

Image credits: google

വ്യായാമം

കാര്‍ഡിയോ എക്‌സര്‍സൈസുകള്‍, സ്‌ട്രെങ്ത് ട്രെയിനിംഗ്, എന്നിവയെല്ലാം ചെയ്യാറുണ്ടെന്നും വിദ്യ അടുത്തിടിടെ വ്യക്തമാക്കിയിരുന്നു. 

Image credits: Getty

രാവിലെ എഴുന്നേറ്റ ഉടൻ ഫോൺ നോക്കുന്ന ശീലമുണ്ടോ?

ലങ് ക്യാൻസറിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍

കുട്ടികളിൽ പ്രതിരോധശേഷി കൂട്ടാൻ ഈ എട്ട് ഭക്ഷണങ്ങൾ കൊടുക്കാം

കാൽപാദങ്ങൾ ഭംഗിയായി സൂക്ഷിക്കാൻ ഇതാ ചില പൊടിക്കൈകൾ