പച്ചക്കറികൾ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അവയിൽ കലോറിയും കൊഴുപ്പും കുറവാണ്. മാത്രമല്ല ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
Image credits: Getty
കാബേജ്
പോഷകങ്ങൾ നിറഞ്ഞ പച്ചക്കറിയാണ് കാബേജ്. ഇതിൽ കലോറി കുറവും ഉയർന്ന നാരുകളുമുണ്ട്. ശരീരഭാരം കുറയ്ക്കാൻ കബേജ് ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു.
Image credits: Getty
പാലക്ക് ചീര
നാരുകളാൽ സമ്പുഷ്ടമായ മറ്റൊരു പച്ചക്കറിയാണ് പാലക്ക് ചീര. ഒരു കപ്പ് പാലക്ക് ചീരയിൽ 7 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ.
Image credits: Getty
cauliflower
കോളിഫ്‌ളവറിലെ ഫൈബറാണ് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നത്. ഒരു കപ്പ് പാകം ചെയ്ത കോളിഫ്‌ളവറിൽ 3 ഗ്രാം നാരുകളാണുള്ളത്.
Image credits: Getty
ബ്രോക്കോളി
ഫൈബർ അടങ്ങിയ മറ്റൊരു പച്ചക്കറിയാണ് ബ്രോക്കോളി. ഇത് ഡയറ്റിൽ ഉൾപ്പെടുത്തിയാൽ ശരീരഭാരം വളരെ പെട്ടെന്ന് തന്നെ കുറയും. ഫൈബറിനു പുറമേ, വിറ്റാമിൻ സിയും ബ്രൊക്കോളിയിൽ അടങ്ങിയിട്ടുണ്ട്.
Image credits: Getty
വെള്ളരിക്ക
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പോഷകങ്ങളാൽ സമ്പുഷ്ടമാണ് വെള്ളരിക്ക. സാലഡായോ സ്മൂത്തിയായോ അല്ലാതെയോ വെള്ളരിക്ക കഴിക്കാം.
Image credits: Getty
മധുരക്കിഴങ്ങ്
മധുരക്കിഴങ്ങിൽ സോഡിയം കുറവും ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നവുമാണ്. ശരീരഭാരം കുറയ്ക്കാൻ മധുരക്കിഴങ്ങ് സഹായിക്കും.