അമിതമായി ഉറങ്ങുന്ന ആളാണോ നിങ്ങൾ? എങ്കിൽ സൂക്ഷിച്ചോളൂ
Image credits: social media
അമിത ഉറക്കം നല്ലതല്ല
ഉറക്കം ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. അതിനാൽ അമിതമായി ഉറങ്ങുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് വിദഗ്ധർ പറയുന്നു.
Image credits: social media
മാനസികാരോഗ്യത്തെ ബാധിക്കാം
അമിത ഉറക്കം മാനസികാരോഗ്യത്തെ ബാധിക്കുകയും വിഷാദം, ഉത്കണ്ഠ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
Image credits: social media
അമിതമായ ക്ഷീണം അനുഭവപ്പെടാം
അമിതമായി ഉറങ്ങുന്നവരിൽ അമിതമായ ക്ഷീണം, കുറഞ്ഞ ഊർജ്ജ നില എന്നിവയും അനുഭവപ്പെടാം.
Image credits: social media
ഹൃദ്രോഗ സാധ്യത കൂട്ടും
അമിതമായി ഉറങ്ങുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, തലവേദന എന്നിവയുൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കും.
Image credits: Getty
നടുവേദനയ്ക്ക് കാരണമാകും
മണിക്കൂറുകളോളം ഉറങ്ങുന്നത് ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം മൂലം നടുവേദനയ്ക്ക് കാരണമാകും. പതിവ് വ്യായാമം നടുവേദനയും മറ്റ് പല പ്രശ്നങ്ങളും അകറ്റി നിർത്താൻ സഹായിക്കും.
Image credits: Getty
ഭാരം കൂട്ടാം
അമിതമായി ഉറങ്ങുന്നത് ശരീരഭാരം കൂട്ടുന്നതിന് ഇടയാക്കുമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. മുതിർന്നവർക്ക് 7-9 മണിക്കൂർ ഉറക്കം ആവശ്യമാണ്.