Health
ഏഴ് കാര്യങ്ങൾ ശ്രദ്ധിച്ചോളൂ, ഫാറ്റി ലിവറിനെ തടയാം
കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവർ രോഗം. ജീവിതശെെലിയിലെ ചില മാറ്റങ്ങൾ ഫാറ്റി ലിവർ രോഗസാധ്യത കുറയ്ക്കും.
പച്ചക്കറികൾ, ധാന്യങ്ങൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമായ ഭക്ഷണക്രമം ശീലമാക്കുക. ഇത് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നു.
സംസ്കരിച്ച ഭക്ഷണങ്ങൾ, മധുരമുള്ള പാനീയങ്ങൾ, സാച്ചുറേറ്റഡ് കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കണം. കാരണം അവ കരളിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് വർദ്ധിപ്പിക്കും.
ബെറി പഴങ്ങള്‍, ഇലക്കറികൾ എന്നിവ കരളിനെ സംരക്ഷിക്കുന്നു.
നീന്തൽ, സൈക്ലിംഗ് അല്ലെങ്കിൽ വേഗത്തിലുള്ള നടത്തം പോലുള്ള വ്യായാമം ചെയ്യുക. കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയുന്നു
കരളിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് ശരീരഭാരം കുറയ്ക്കേണ്ടത് അത്യാവശ്യമാണ്. ക്രമേണ ശരീരഭാരം കുറയുന്നത് കരളിലെ കൊഴുപ്പ് ഗണ്യമായി കുറയ്ക്കും.
മദ്യപാനം കരൾ തകരാറിനെ വർദ്ധിപ്പിക്കും. അമിതമായ മദ്യപാനം കരൾ രോഗങ്ങൾ കൂട്ടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
ദിവസവും ധാരാളം വെള്ളം കുടിക്കുക. ശരിയായ ജലാംശം ദഹനത്തെ സഹായിക്കുക ചെയ്യുന്നു.