കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നത് സാധാരണമാണ്. ചെറിയ കുട്ടികളിൽ വയറിളക്കം ഒരു സാധാരണ രോഗലക്ഷണമാണ്. ചില കുട്ടികളിൽ ഇടയ്ക്കിടെ വയറിളക്കം ഉണ്ടാകാറുണ്ട്.
Image credits: Getty
കുട്ടികളിലെ വയറിളക്കം
ചെറിയ കുട്ടികൾക്ക് പലപ്പോഴും വായിൽ വസ്തുക്കൾ ഇടുന്ന ശീലമുണ്ട്. ഇത് ദോഷകരമായ ബാക്ടീരിയകൾ അകത്താക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
Image credits: Getty
കുട്ടികളിലെ വയറിളക്കം
കുട്ടികൾക്ക് എങ്ങനെ മികച്ച പരിചരണം നൽകാമെന്നും കുട്ടികളിലെ വയറിളക്കം പോലുള്ള ആരോഗ്യപ്രശ്നങ്ങൾ എങ്ങനെ കുറയ്ക്കാമെന്നതിനെ സംബന്ധിച്ച് മാതാപിതാക്കൾ മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്.
Image credits: Getty
ബാക്ടീരിയ, വൈറസുകൾ
മഴക്കാലത്ത് വിവിധ കാരണങ്ങളാൽ വയറിളക്കം കൂടുതലായി കാണപ്പെടുന്നു. വർദ്ധിച്ച ഈർപ്പവും മഴയും ബാക്ടീരിയ, വൈറസുകൾ ദഹനനാളത്തിലെ അണുബാധയ്ക്ക് കാരണമാകും.
Image credits: Getty
കൈ കഴുകാൻ കുട്ടികളെ പഠിപ്പിക്കുക
ഭക്ഷണത്തിന് മുമ്പും ടോയ്‌ലറ്റില് പോയതിന് ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് ശരിയായ കൈ കഴുകാൻ കുട്ടികളെ പഠിപ്പിക്കുക.
Image credits: Getty
വീട്ടിൽ പാകം ചെയ്ത ഭക്ഷണം
പുറത്തുള്ള ഭക്ഷണം ഒഴിവാക്കാനും വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കാനും കുട്ടികളെ പ്രോത്സാഹിപ്പിക്കുക.
Image credits: Getty
അണുബാധ
അണുബാധകൾ തടയുന്നതിന് കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നിന്നോ കുളങ്ങളിൽ നിന്നോ കുട്ടികളെ അകറ്റി നിർത്തുക.