Health
തണുപ്പുകാലത്ത് ചർമ്മം വരണ്ട് പൊട്ടുന്നത് സാധാരണമാണ്. മുഖത്തെയും കെെ കാലുകളിലെയും ചർമ്മമാണ് കൂടുതലായി പൊട്ടുന്നത്.
ഓട്സ് പേസ്റ്റ് രൂപത്തിലാക്കി ശരീരത്തിൽ പുരട്ടുക. ഇത് വരണ്ട ചർമ്മം അകറ്റുന്നതിന് സഹായിക്കുന്നു.
വരണ്ട ചർമ്മം അകറ്റുന്നതിന് സഹായകമാണ് വെളിച്ചെണ്ണ. കുളിക്കുന്നതിന് മുമ്പ് ശരീരത്തിൽ വെളിച്ചെണ്ണ പുരട്ടുക. ഇത് വരണ്ട ചർമ്മം അകറ്റുന്നതിന് ഗുണം ചെയ്യും.
പെട്രോളിയം ജെല്ലി വരണ്ട ചർമ്മം അകറ്റുന്നതിന് സഹായിക്കുന്നു.
വരണ്ട ചർമ്മം അകറ്റുന്നതിന് ഭക്ഷണങ്ങൾ പ്രധാന പങ്ക് വഹിക്കുന്നു. ബ്ലൂബെറി, തക്കാളി, കാരറ്റ്, ബീൻസ്, കടല, പയറ് തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.
സാൽമൺ, അയല, ട്യൂണ, മത്തി തുടങ്ങിയ മത്സ്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
കുളിച്ചതിനുശേഷം കൈകാലുകളിൽ മോയ്സ്ചറൈസർ പുരട്ടാൻ മറക്കരുത്. മോയ്സ്ചറൈസറുകൾ ചർമ്മത്തിൽ ഈർപ്പം കുടുക്കുന്നു. ദിവസവും രണ്ട് നേരം ഇടുക.
എപ്പോഴും പോസിറ്റീവ് ആയിരിക്കാം; ഇത്രയും കാര്യങ്ങള്‍ നോക്കിയാല്‍ മതി...
ലിവർ സിറോസിസിന്‍റെ ഈ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകരുതേ...
ഈ പഴങ്ങൾ കഴിച്ചോളൂ, ചർമ്മത്തെ സുന്ദരമാക്കും
എല്ലുകളും സന്ധികളും ശക്തിപ്പെടുത്താൻ പതിവായി ചെയ്യാവുന്നത്...