Health
മസ്തിഷ്കാരോഗ്യത്തിന് ഭക്ഷണം മാത്രമല്ല ചില ദെെനംദിന ശീലങ്ങളും പ്രധാന പങ്കാണ് വഹിക്കുന്നത്.
മസ്തിഷ്കം മോശമായി പ്രവർത്തിക്കുമ്പോൾ അത് ജീവിതത്തിൻ്റെ എല്ലാ മേഖലകളെയും ബാധിക്കാം.
തലച്ചോറിന്റെ ആരോഗ്യത്തിന് നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...
പതിവ് വ്യായാമം ഓർമ്മഷശക്തി കൂട്ടുക, ഏകാഗ്രത, മൊത്തത്തിലുള്ള വൈജ്ഞാനിക പ്രവർത്തനം എന്നിവ മെച്ചപ്പെടുത്തുന്നതായി സൂചിപ്പിക്കുന്നു.
സംസ്കരിച്ച ഭക്ഷണങ്ങൾ, പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം തലച്ചോറിൻ്റെ പ്രവർത്തനത്തെ തകരാറിലാക്കും.
പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ, ഒമേഗ-3 പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പുഷ്ടമായ ഭക്ഷണക്രമം തിരഞ്ഞെടുക്കുക.
മതിയായ ഉറക്കം തലച്ചോറിൻ്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഉറക്കക്കുറവ് മാനസികാരോഗ്യത്തെ ബാധിക്കാം. ദിവസവും രാത്രി 7-9 മണിക്കൂർ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
സമ്മർദ്ദം ഉത്കണ്ഠയും കോർട്ടിസോൾ എന്നിവയുടെ അളവ് വർദ്ധിപ്പിക്കും. തലച്ചോറിൻ്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ധ്യാനം, യോഗ എന്നിവയിലൂടെ സ്ട്രെസ് കുറയ്ക്കുക.
പുകവലിയും അമിതമായ മദ്യപാനവും തലച്ചോറിൻ്റെ ആരോഗ്യത്തിന് ഹാനികരമാണ്. നിക്കോട്ടിൻ രക്തക്കുഴലുകളെ പരിമിതപ്പെടുത്തുകയും തലച്ചോറിലേക്കുള്ള ഓക്സിജൻ്റെ ഒഴുക്ക് കുറയ്ക്കുകയും ചെയ്യുന്നു.