Health
ഡോപമിൻ, ഓക്സിടോസിൻ, സെറോടോണിൻ, എൻഡോർഫിൻ എന്നിവയാണ് പ്രധാനപ്പെട്ട ഹാപ്പി ഹോർമോണുകൾ.
ശരീരത്തിൽ ഹാപ്പി ഹോർമോൺ കൂട്ടാൻ ഇതാ ഏഴ് വഴികൾ
തലച്ചോറിൽ നിന്നും പുറപ്പെടുവിക്കപ്പെടുന്ന ഈ ഹോർമോണുകൾക്ക് മാനസികാവസ്ഥയെ നിയന്ത്രിക്കുന്നതിന് സാധിക്കും.
മാനസികാവസ്ഥ വർദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ് വ്യായാമം. കാരണം, വ്യായാമങ്ങൾ എൻഡോർഫിനുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നു.
മാനസികാരോഗ്യം ഉൾപ്പെടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഉറക്കം അത്യാവശ്യമാണ്. ഉറക്കക്കുറവ് സെറോടോണിൻ്റെയും മറ്റ് മാനസികാവസ്ഥ നിയന്ത്രിക്കുന്ന ഹോർമോണുകളുടെയും അളവ് കുറയാൻ ഇടയാക്കും.
പോഷകപ്രദമായ ഭക്ഷണക്രമത്തിലൂടെ ഹാപ്പി ഹോർമോണിനെ എളുപ്പം കൂട്ടാം.
മാനസികാരോഗ്യവും സന്തോഷവും വർദ്ധിപ്പിക്കുന്നതിനുള്ള പ്രധാന മാർഗമാണ് യോഗ. ദിവസവും 15 മിനുട്ട് ധാന്യത്തിനായി മാറ്റിവയ്ക്കുക.
നിങ്ങളുടെ പ്രിയപ്പെട്ട ഹോബികളിൽ ഏർപ്പെടുന്നത് ഹാപ്പി ഹോർമോൺ കൂട്ടാൻ സഹായിക്കും.