Health
കയ്യക്ഷരം ഒരാളുടെ വ്യക്തിത്വത്തിന്റെ പ്രതിഫലനമാണെന്നും പറയാറുണ്ട്.
കുട്ടികൾ തുടക്കത്തിൽ എഴുതി തുടങ്ങുമ്പോൾ കയ്യക്ഷരം എപ്പോഴും മോശമാകാറുണ്ട്.
കുട്ടികളിൽ കയ്യക്ഷരം മികച്ചതാക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...
കുട്ടികളെ രണ്ട് വയസ് ഉള്ളപ്പോൾ തന്നെ എഴുതാൻ പരിശീലിപ്പിക്കുക. അത് കയ്യക്ഷരം ഭംഗിയുള്ളതാക്കാൻ സഹായിക്കും.
കുട്ടികളെ ദിവസവും അൽപം നേരം എഴുതിപ്പിക്കുന്നതിനായി സമയം മാറ്റിവയ്ക്കുക.
കുട്ടികളെ എഴുതിപ്പിക്കാൻ തുടങ്ങുമ്പോൾ ക്ഷമ വേണം. അൽപം സമയം എടുത്താകും അവർ എഴുതിതീരുക.
കുട്ടികൾ എഴുതുമ്പോൾ അവരെ രക്ഷിതാക്കൾ അഭിനന്ദിക്കുകയാണ് വേണ്ടത്.
കുട്ടികൾ നിർബന്ധിച്ച് എഴുതിപ്പിക്കരുത്. കളിയും ചിരിയുമായ രസകരമായി ആകണം എഴുതിപ്പിക്കാൻ.