Health
ഉയർന്ന രക്തസമ്മർദ്ദം സ്ട്രോക്കിനുള്ള പ്രധാന ഘടകമാണ്. അതിനാല്‍ രക്തസമ്മർദ്ദം നിയന്ത്രിക്കുക.
കൊളസ്ട്രോളും സ്ട്രോക്ക് സാധ്യതയെ കൂട്ടാം. അതിനാല്‍ കൊളസ്ട്രോള്‍ കുറയ്ക്കുക.
പ്രമേഹവും സ്ട്രോക്ക് സാധ്യതയെ കൂട്ടാം. ഭക്ഷണക്രമം, വ്യായാമം, മരുന്നുകൾ എന്നിവയിലൂടെ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുക.
പുകവലി ഉപേക്ഷിക്കുന്നതും സ്ട്രോക്ക് സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും.
അമിതമായ മദ്യപാനവും സ്ട്രോക്ക് സാധ്യത വർദ്ധിപ്പിക്കും. അതിനാല്‍ മദ്യപാനം ഒഴിവാക്കുക.
പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ എന്നിവ ഉൾപ്പെടുന്ന സമീകൃതാഹാരം ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
അമിത വണ്ണം സ്ട്രോക്കിനുള്ള സാധ്യത വർദ്ധിപ്പിക്കും. അതിനാല്‍ ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക.
ദിവസവും 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക.
യോഗ പോലെയുള്ള കാര്യങ്ങളിലൂടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക.
രാത്രി കുറഞ്ഞത് എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങാന്‍ ശ്രമിക്കുക.