Health
ഹാപ്പി ഹോർമോണുകളാണ് സന്തോഷത്തിന്റെ അളവിനെ തന്നെ നിയന്ത്രിക്കുന്നത്.
കുട്ടികളുടെ വളര്‍ച്ചയും വികാസവും രൂപപ്പെടുത്തുന്നതില്‍ ഹോര്‍മോണുകള്‍ അടിസ്ഥാന പങ്ക് വഹിക്കുന്നുണ്ട്.
ഡോപാമൈൻ, സെറോടോണിൻ, ഓക്സിടോസിൻ, എൻഡോർഫിനുകൾ എന്നിങ്ങനെ നാല് ഹോർമോണുകളെയാണ് പ്രധാനമായും ഹാപ്പി ഹോർമോണുകൾ എന്ന് വിളിക്കുന്നത്.
കുട്ടികളിൽ ഹാപ്പി ഹോർമോൺ കൂട്ടുന്നതിന് ചെയ്യേണ്ട ചില കാര്യങ്ങൾ
ദിവസവും അൽപ നേരം കളിക്കുന്നതിന് സമയം മാറ്റിവയ്ക്കുക. സെെക്കിൾ ഓടിക്കുന്നതും കുട്ടികൾക്കൊപ്പം പുറത്ത് പോയി കളിക്കുന്നതും ഹാപ്പി ഹോർമോൺ കൂട്ടാൻ സഹായിക്കും.
ക്രാഫ്റ്റ്, വരയ്ക്കുക, പെയിൻ്റിംഗ് പോലുള്ളവ കുട്ടികളിൽ ഹാപ്പി ഹോർമോൺ കൂട്ടുന്നതിന് സഹായിക്കും.
കുട്ടികളിൽ ക്യത്യമായൊരു ഉറക്ക സമയം ശീലിപ്പിക്കുക. നല്ല ഉറക്കം കുട്ടികളിൽ ഹാപ്പി ഹോർമോൺ കൂട്ടുന്നതിന് ഗുണം ചെയ്യും.
കുട്ടികൾ കുടുംബാംഗങ്ങൾക്കൊപ്പം ദിവസവും അൽപ നേരം സമയം ചെലവിടാൻ ശ്രദ്ധിക്കുക.
ആരോഗ്യകരമായ ഭക്ഷണം കുട്ടികൾക്ക് നൽകുക. പാൽ, മുട്ട, പച്ചക്കറികൾ, പഴങ്ങൾ എന്നിവ കുട്ടികൾക്ക് നൽകുക.