Health
താരൻ നിങ്ങളെ അലട്ടുന്നുണ്ടോ? വിവിധ കാരണങ്ങള്‍ കൊണ്ടാകാം താരൻ വരുന്നത്. ശുചിത്വമില്ലായ്മയുടെ ഭാഗമായും തലയില്‍ താരൻ വരാറുണ്ട്.
താരൻ അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാം ചില പൊടിക്കെെകൾ...
തെെരിലെ ആന്റി -ഇൻഫ്ലമേറ്ററി ഗുണങ്ങൾ താരൻ അകറ്റുന്നതിന് സഹായിക്കുന്നു. തെെരും അൽപം നാരങ്ങ നീരും യോജിപ്പിച്ച് തലയിൽ പുരട്ടുക.
കറ്റാർവാഴ മുടിയെ മൃദുവും മിനുസമാർന്നതുമാക്കി മാറ്റുക മാത്രമല്ല താരൻ അകറ്റുന്നതിനും സഹായിക്കുന്നു. കറ്റാർവാഴ ജെൽ തലയിൽ തേച്ച് പിടിപ്പിച്ച് 15 മിനുട്ടിന് ശേഷം കഴുകി കളയുക.
ഉലുവ ഉപയോഗിക്കുന്നത് താരന് കാരണമാകുന്ന ഫംഗസിന്റെ വളർച്ച തടയാൻ സഹായിക്കും. അധിക എണ്ണയിൽ നിന്ന് തലയോട്ടി വൃത്തിയാക്കാൻ ഇതിന് കഴിയും.
മുട്ടയുടെ മഞ്ഞക്കരു തലയിൽ തേച്ച് പിടിപ്പിച്ചശേഷം അരമണിക്കൂർ കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് വൃത്തിയായി കഴുകികളയുക.
ചെറുപയർപൊടി തൈരിൽ യോജിപ്പിച്ച് തലയിൽ തേച്ചു കുളിക്കുന്നതും കൂടുതൽ ഗുണം ചെയ്യും.