Health
സമൂഹത്തില്‍ നിന്ന് ഉള്‍വലിഞ്ഞ് ജീവിക്കരുത്. ആരോഗ്യകരമായ സൗഹൃദങ്ങളും സാമൂഹികബന്ധങ്ങളും ഉള്ളത് നല്ലതാണ്
ജീവിതത്തില്‍ കിട്ടിയ എല്ലാത്തിനോടും നന്ദിയും സ്മരണയും അനുഭവപ്പെടണം. ഇതും പോസിറ്റീവായി നില്‍ക്കാൻ നമ്മെ പ്രേരിപ്പിക്കും
സോഷ്യല്‍ മീഡിയയുടെ അമിതോപയോഗം നമ്മളെ നെഗറ്റീവ് ആക്കാം. അതിനാല്‍ സോഷ്യല്‍ മീഡിയ ഉപയോഗം ആവശ്യത്തിന് മതി എന്ന നിലയിലാക്കാം
ഭൂതകാലത്തിലോ ഭാവികാലത്തിലോ മനസ് പോകാതെ വര്‍ത്തമാനകാലത്ത് തന്നെ ജീവിക്കാൻ സാധിക്കണം. ഇതും പോസിറ്റീവാക്കി നമ്മളെ നിര്‍ത്തും
മദ്യം അടക്കമുള്ള ലഹരികളിലേക്ക് ശ്രദ്ധ പോകരുത്. ഇതില്‍ നിന്നെല്ലാം അകന്നുനില്‍ക്കുന്നതാണ് പോസിറ്റിവിറ്റി
ഭക്ഷണവും, വ്യായാമവും, ഉറക്കവും അടക്കം ജീവിതരീതികള്‍ ആരോഗ്യകരമായ ക്രമീകരിക്കണം. ഇതും പോസിറ്റിവിറ്റിയുടെ പ്രധാന ഘടകങ്ങളാണ്
ആത്മീയത എന്നാല്‍ മത-ദൈവ വിശ്വാസം തന്നെ ആകണമെന്നില്ല. ഇതിലുമപ്പുറമുള്ള ദര്‍ശനങ്ങളും ആകാം. ഇത്തരം മൂല്യങ്ങള്‍ നമ്മളെ പോസിറ്റീവാക്കും