Health
കരളിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെയാണ് ഫാറ്റി ലിവർ രോഗം എന്ന് പറയുന്നത്. ഫാറ്റി ലിവർ രോഗ സാധ്യത കുറയ്ക്കുന്നതിന് ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
ഓട്സ് പതിവായി കഴിക്കുന്നത് ഫാറ്റി ലിവർ രോഗ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ.
അവാക്കാഡോയിൽ അടങ്ങിയിട്ടുള്ള ആരോഗ്യകരമായ കൊഴുപ്പുകള്‍ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
മത്തി, ചൂര തുടങ്ങിയ മത്സ്യങ്ങൾ ഒമേഗ 3 ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടമാണ്. ഇവ കരളിലെ കൊഴുപ്പ് നില ആരോഗ്യകരമാക്കാന്‍ സഹായിക്കും.
സോയ കഴിക്കുന്നത് കരളില്‍ കൊഴുപ്പടിയുന്നത് കുറയ്ക്കുന്നതായി അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നു.
കരളിലെ കൊഴുപ്പ് അടിയുന്നത് തടയാനും ഗ്രീന്‍ ടീ സഹായിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
കാപ്പിയില്‍ അടങ്ങിയിട്ടുള്ള കഫീന്‍ കരളിനെ സംരക്ഷിക്കുമെന്ന് പഠനങ്ങൾ പറയുന്നു.