Health

ശീലങ്ങൾ

ഈ ആറ് ശീലങ്ങൾ വൃക്കകളുടെ പ്രവർത്തനത്തെ തകരാറിലാക്കാം. 
 

Image credits: Getty

ചില ശീലങ്ങൾ വൃക്കകളുടെ പ്രവർത്തനത്തെ തകരാറിലാക്കാം.

വൃക്കരോ​ഗികളുടെ എണ്ണം ദിനം പ്രതി കൂടി വരികയാണ്. ആരോഗ്യകരമായ ശീലങ്ങൾ സ്വീകരിക്കുന്നത് വൃക്കരോഗം തടയാൻ സഹായിക്കും. ചില ശീലങ്ങൾ വൃക്കകളുടെ പ്രവർത്തനത്തെ തകരാറിലാക്കാം.

Image credits: Getty

നിർജ്ജലീകരണം

വെള്ളം കുടിക്കാതിരിക്കുന്നത് വൃക്കളെ കാര്യമായി ബാധിക്കും. വിട്ടുമാറാത്ത നിർജ്ജലീകരണം വൃക്കകളിൽ അധിക സമ്മർദ്ദം ചെലുത്തുകയും അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 

Image credits: Pixabay

അമിതമായ പഞ്ചസാരയുടെ ഉപയോഗം

അമിതമായ പഞ്ചസാരയുടെ ഉപയോഗം അമിതവണ്ണത്തിനും പ്രമേഹത്തിനും കാരണമാകുന്നു. ഇവ രണ്ടും വൃക്കരോഗത്തിൻ്റെ പ്രധാന കാരണങ്ങളാണ്.

Image credits: Getty

ജങ്ക് ഫുഡ്

ജങ്ക് ഫുഡുകളിൽ സോഡിയവും പ്രിസർവേറ്റീവുകളും അടങ്ങിയിട്ടുണ്ട്, ഇത് ഉയർന്ന രക്തസമ്മർദ്ദത്തിലേക്ക് നയിച്ചേക്കാം. ഇവ വൃക്ക തകരാറിലാകാനുള്ള പ്രധാന അപകട ഘടകമാണ്.

Image credits: Getty

മണിക്കൂറോളം ഇരുന്നുള്ള ജോലി

ദീർഘനേരം ഇരിക്കുന്നത് രക്തചംക്രമണം കുറയ്ക്കുകയും അമിതവണ്ണത്തിലേക്കും ഉയർന്ന രക്തസമ്മർദ്ദത്തിലേക്കും നയിക്കുകയും ചെയ്യും-ഇവ രണ്ടും വൃക്കരോ​ഗത്തിനുള്ള സാധ്യത കൂട്ടുന്നു.

Image credits: Getty

മൂത്രം ദീർഘനേരം പിടിച്ച് നിർത്തുന്നത്

മൂത്രം ദീർഘനേരം പിടിച്ച് നിർത്തുന്നത് വൃക്കകളിലും മൂത്രസഞ്ചിയിലും സമ്മർദ്ദം വർദ്ധിപ്പിക്കും. കാലക്രമേണ, ഇത് അണുബാധകൾക്കും വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുമുള്ള സാധ്യത കൂട്ടും.

Image credits: Getty

വേദനസംഹാരികൾ

ചില വേദനസംഹാരികൾ കഴിക്കുന്നത് വൃക്കകളുടെ പ്രവർത്തനം ബാധിക്കാം. 

Image credits: Freepik

റോസ് മേരി വാട്ടർ മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുമോ?

30 കഴിഞ്ഞ സ്ത്രീകൾ നിർബന്ധമായും കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

എപ്പോഴും ആരോ​ഗ്യത്തോടെയിരിക്കാൻ ഏഴ് കാര്യങ്ങൾ ശീലമാക്കാം

വൃക്കകളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന ശീലങ്ങള്‍