Health
ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കുന്ന ചില ശീലങ്ങൾ...
കൂടിയ അളവില്‍ പഞ്ചസാര അടങ്ങിയ സോഡ ഉൾപ്പെടെയുള്ള പാനീയങ്ങൾ സ്ഥിരമായി കുടിക്കുന്നത്.
സംസ്കരിച്ച ഇറച്ചി അഥവാ പ്രോസസ്ഡ് മീറ്റ് സ്ഥിരമായി കഴിക്കുന്നത് ഒഴിവാക്കുക.
വെളുത്ത നിറത്തിലുള്ള ചോറ്, ബ്രഡ്, പാസ്ത എന്നിവയില്‍ റിഫൈന്‍ഡ് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളതിനാൽ ബ്ലഡ് ഷുഗര്‍ കൂടാന്‍ സാധ്യതയുണ്ട്.
ഉയര്‍ന്ന അളവില്‍ ഉപ്പും ട്രാന്‍സ് ഫാറ്റും അടങ്ങിയ പൊട്ടറ്റോ ചിപ്സ് സ്ഥിരമായി കഴിക്കുന്നത് നല്ലതല്ല.
ഉയര്‍ന്ന അളവില്‍ പഞ്ചസാരയും പൂരിത കൊഴുപ്പും അടങ്ങിയ ഐസ്ക്രീം സ്ഥിരമായി കഴിക്കുന്നത് ഒഴിവാക്കുക.
നിന്നുകൊണ്ട് ഭക്ഷണം കഴിക്കുന്നത് ദഹനപ്രശ്നങ്ങള്‍ക്കും അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്കും നയിക്കുന്നു.
വേണ്ടതിലുമധികം ഭക്ഷണം വളരെ വേഗത്തില്‍ കഴിക്കുന്നത് നല്ല ശീലമല്ല. വളരെ വേഗത്തില്‍ വളരെയധികം ഭക്ഷണം കഴിക്കുന്നത് അമിതവണ്ണത്തിന് കാരണമാകുന്നു.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
ഹൃദ്രോഗ സാധ്യത കുറയ്ക്കുന്ന ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങൾ
അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് സുഗന്ധവ്യഞ്ജനങ്ങൾ
നല്ല ഉറക്കം കിട്ടാൻ ശീലമാക്കാം ഈ എട്ട് ഭക്ഷണങ്ങൾ
വിറ്റാമിന്‍ ബിയുടെ കുറവ്; ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങളെ അവഗണിക്കരുത്