Health
മുടികൊഴിച്ചിലും താരനും നിങ്ങളെ അലട്ടുന്നുണ്ടോ?. പല കാരണങ്ങൾ കൊണ്ടും മുടികൊഴിച്ചിലുണ്ടാകാം.
ഭക്ഷണക്രമം, സമ്മർദ്ദം, ഹോർമോൺ മാറ്റങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവിധ ഘടകങ്ങൾ മുടി കൊഴിച്ചിലിന് കാരണമാകും. മുടികൊഴിച്ചിൽ കുറയ്ക്കാൻ ഇതാ ചില പൊടിക്കെെകൾ.
സവാളയിൽ അടങ്ങിയിട്ടുള്ള സൾഫറിന്റെ സാന്നിധ്യം മുടി കൊഴിച്ചിൽ സഹായിക്കുന്നു. ആഴ്ചയിൽ ഒരിക്കൽ സവാള ജ്യൂസ് തലയിൽ പുരട്ടി മസാജ് ചെയ്യുന്നത് മുടികൊഴിച്ചിൽ കുറയ്ക്കും.
വിറ്റാമിനുകളുടെയും ഫോളിക് ആസിഡുകളുടെയും ഉറവിടമാണ് മുട്ട. ഇത് ഈർപ്പം നിലനിർത്തുകയും മുടികൊഴിച്ചിൽ തടയുകയും ചെയ്യും. മുട്ട ഹെയർ പാക്ക് ആഴ്ചയിൽ ഒരിക്കൽ ഉപയോഗിക്കുക.
തൈരിൽ സ്വാഭാവികമായും മുടിയെ പോഷിപ്പിക്കുന്ന ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ആഴ്ചയിൽ ഒരിക്കൽ തെെര് തലയോട്ടിയിൽ തേച്ച്പിടിപ്പിക്കുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ തല കഴുകുക.
ഉലുവയിൽ ഇരുമ്പും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ആരോഗ്യമുള്ള മുടി വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങളാണ് ഇവ. ഉലുവ ഹെയർ പാക്ക് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഉപയോഗിക്കാം
ഗ്രീൻ ടീ ആരോഗ്യകരമായ മുടി വളർച്ചയെ സഹായിക്കുമെന്ന് വിവിധ പഠനങ്ങൾ പറയുന്നു. ആഴ്ചയിൽ ഒരിക്കൽ ഗ്രീൻ ടീ ഉപയോഗിച്ച് മുടികഴുകുക. ഇത് മുടികൊഴിച്ചിൽ അകറ്റുന്നതിന് സഹായിക്കും.