ഫാറ്റി ലിവർ രോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഫാറ്റി ലിവറും മറ്റ് കരൾ രോഗങ്ങളും തടയുന്നതിന് സഹായിക്കുന്ന മൂന്ന് പാനീയങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
Image credits: Getty
ബീറ്റ്റൂട്ട് ജ്യൂസ്, കോഫി, ഗ്രീൻ ടീ
ബീറ്റ്റൂട്ട് ജ്യൂസ്, കോഫി, ഗ്രീൻ ടീ. യഥാർത്ഥത്തിൽ ഇവ ഫാറ്റി ലിവർ തടയുമോ?. പോഷകാഹാര വിദഗ്ധ പൂജ പാൽരിവാല ഇതിനെ കുറിച്ച് പറയുന്നു.
Image credits: Getty
ഗ്രീന്‍ ടീ
കരളിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താനും കരളിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്ന ഘടകമായ കാറ്റെച്ചിൻ ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ട്.
Image credits: Getty
കാപ്പി
കാപ്പി പതിവായി കുടിക്കുന്നത് കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
Image credits: Getty
ബീറ്റ്റൂട്ട് ജ്യൂസ്
ബീറ്റ്റൂട്ട് ജ്യൂസിൽ ബീറ്റൈൻ അടങ്ങിയിട്ടുണ്ട്. ഇത് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുന്നു.
Image credits: stockphoto
കരളിനെ സരംക്ഷിക്കും
കരളിൻ്റെ ആരോഗ്യത്തിന് ദിവസവും ഒരു കപ്പ് കാപ്പിയും രണ്ടോ മൂന്നോ കപ്പ് ഗ്രീൻ ടീ, ഒരു കപ്പ് ബീറ്റ്റൂട്ട് ജ്യൂസ് എന്നിവ കഴിക്കുന്നത് നല്ലതാണെന്ന് പൂജ പാൽരിവാല പറഞ്ഞു.