Health

കൊളസ്ട്രോൾ

ശരീരത്തിൽ കൊളസ്‌ട്രോളിന്റെ അളവ് അധികമായാൽ അത് രക്തധമനികളിൽ അടിഞ്ഞു കൂടും. ഇത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കൂട്ടാം. 

Image credits: Getty

പഴങ്ങൾ

കൊളസ്ട്രോൾ നിയന്ത്രിക്കാൻ ഡയറ്റിൽ ഉൾപ്പെടുത്താം ചില പ്രധാനപ്പെട്ട പഴങ്ങൾ...

Image credits: Getty

ആപ്പിൾ

കൊളസ്‌ട്രോൾ കുറയ്ക്കുന്ന കാര്യത്തിൽ ഏറ്റവും മികച്ച പഴങ്ങളിലൊന്നാണ് ആപ്പിൾ. ആപ്പിളിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്.

Image credits: Getty

ബ്ലാക്ക്‌ബെറി

നാരുകളുടെ നല്ലൊരു ഉറവിടം കൂടിയാണ് ബ്ലാക്ക്‌ബെറി. ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്താനും കൊളസ്ട്രോൾ കുറയ്ക്കാനും നാരുകൾ സഹായിക്കുന്നു. 

Image credits: Getty

സ്ട്രോബെറി

കലോറിയും കൊഴുപ്പും കുറവാണെന്ന് മാത്രമല്ല സ്ട്രോബെറിയിൽ നാരുകളും ഫൈറ്റോസ്റ്റെറോളുകളും അടങ്ങിയിട്ടുണ്ട്. 

Image credits: Getty

വാഴപ്പഴം

വാഴപ്പഴത്തിലെ നാരുകളും പൊട്ടാസ്യവും കൊളസ്‌ട്രോളിന്റെയും രക്തസമ്മർദ്ദത്തിന്റെയും തോത് കുറയ്ക്കും. ലയിക്കുന്ന നാരുകളുടെ നല്ല ഉറവിടമാണ് വാഴപ്പഴം.

Image credits: Getty

അവോക്കാഡോ

അവോക്കാഡോകളിൽ നിന്നുള്ള നാരുകൾ എച്ച്‌ഡിഎൽ കൊളസ്‌ട്രോളിന്റെ അളവും എൽഡിഎൽ കൊളസ്‌ട്രോളിന്റെ ഗുണനിലവാരവും മെച്ചപ്പെടുത്തുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. 

Image credits: Getty

പൈനാപ്പിൾ

പൈനാപ്പിൾ നാരുകളാൽ സമ്പുഷ്ടമായ ഒരു പഴം കൂടിയാണ്. ഇത് രക്തപ്രവാഹത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദയാഘാതം അല്ലെങ്കിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാക്കുകയും ചെയ്യും. 

Image credits: Getty

നടുവേദന നിസാരമാക്കേണ്ട, ഈ ഏഴ് ക്യാൻസറിന്‍റെ ലക്ഷണവുമാകാം...

അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് പച്ചക്കറികൾ

രാത്രിയിൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം, കാരണം

മുഖത്തെ ചുളിവുകളകറ്റാൻ ചെയ്യാവുന്ന 'സിമ്പിള്‍' ടിപ്സ്...