Health
പഴങ്ങൾ പൊതുവേ ആരോഗ്യത്തിന് നല്ലതാണെങ്കിലും രാത്രിയിൽ ചില പഴങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും.
രാത്രിയിൽ ആപ്പിൾ കഴിക്കുന്നത് നെഞ്ചെരിച്ചിലിന് ഇടയാക്കും.
രാത്രിയിൽ ചെറിപ്പഴം കഴിക്കുന്നത് ഒഴിവാക്കുക. കാരണം ഇത് ദഹനക്കേടിന് കാരണമാകും.
ധാരാളം ജലാംശമുള്ള പഴമാണ് തണ്ണിമത്തൻ. രാത്രിയിൽ കിടക്കുന്നതിന് മുന്‍പ് തണ്ണിമത്തൻ കഴിക്കുന്നത് ചിലരില്‍ അമിതമായി രാത്രി മൂത്രമൊഴിക്കാന്‍ കാരണമാകും.
രുചി മാത്രമല്ല ആരോഗ്യഗുണങ്ങളും ഏറെയുള്ള ഫലമാണ് സപ്പോട്ട. എന്നാൽ രാത്രിയിൽ കഴിക്കുന്നത് ഉറക്കക്കുറവിന് ഇടയാക്കും.
പേരയ്ക്കാണ് രാത്രിയിൽ ഒഴിവാക്കേണ്ട മറ്റൊരു പഴം. ഫൈബർ അടങ്ങിയ പേരയ്ക്ക ചിലരില്‍ ദഹിക്കാന്‍ പ്രയാസമുണ്ടാകും.
രാത്രി ഓറഞ്ച് കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം, ചിലര്‍ക്ക് അസിഡിറ്റി പ്രശ്നങ്ങള്‍ ഉണ്ടാകാം