Health
ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്.
ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഭക്ഷണങ്ങൽ കഴിക്കുന്നത് ക്യാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയവ പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നു.
ആന്റിഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് ഡാർക്ക് ചോക്ലേറ്റ്.
ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ മറ്റൊരു ഭക്ഷണമാണ് വാൾനട്ട്. ഇത് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും ഗുണം ചെയ്യും.
ഇലക്കറികളില്‍ പ്രധാനപ്പെട്ട ഒന്നാണ് ചീര. വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകള്‍ ചീരയിൽ അടങ്ങിയിരിക്കുന്നു.
സ്‌ട്രോബെറി, ബ്ലൂബെറി തുടങ്ങിയ ബെറിപഴങ്ങളിൽ ആന്റി ഓക്‌സിഡന്റുകളിൽ അടങ്ങിയിരിക്കുന്നു.
ബ്രോക്കോളി കഴിക്കുന്നത് ശീലമാക്കണം. ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ബ്രോക്കോളി മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യം.