Health
മധ്യവയസ്‌കരിലും ചെറുപ്പക്കാരിലും വർധിച്ച് വരുന്ന ആരോഗ്യപ്രശ്നമാണ് കിഡ്നി സ്റ്റോൺ.
കാൽസ്യം, യൂറിക് ആസിഡ് എന്നിവ അടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത്.
കിഡ്‌നിയിൽ ധാതുക്കൾ അടിഞ്ഞുകൂടുമ്പോഴാണ് വൃക്കയിലെ കല്ലുകൾ പ്രധാനമായും ഉണ്ടാകുന്നത്.
കിഡ്നി സ്റ്റോൺ തടയാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളറിയാം.
വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം കാൽസ്യം, ഓക്സലേറ്റ് എന്നിവയുടെ അളവ് സന്തുലിതമാക്കാൻ സഹായിക്കുന്നു. അതുവഴി വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.
സിട്രസ് പഴങ്ങളിൽ കാണപ്പെടുന്ന സിട്രേറ്റ്, വൃക്കയിലെ കല്ലുകളുടെ രൂപീകരണം തടയാൻ സഹായിക്കുന്നു.
പാലുൽപ്പന്നങ്ങളുടെ അളവ് വർദ്ധിപ്പിക്കുന്നത് വൃക്കയിലെ കല്ലുകളുടെ രൂപീകരണം കുറയ്ക്കാൻ സഹായിക്കും.