Health
പപ്പായ ഇലയിൽ 'അസെറ്റോജെനിൻ' എന്ന ഫൈറ്റോകെമിക്കൽ അടങ്ങിയിട്ടുണ്ട്. ഇത് പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം അതിവേഗം വർദ്ധിപ്പിക്കും.
വീറ്റ് ഗ്രാസ് അഥവാ ഗോതമ്പ് പുല്ല് ഒരു സൂപ്പർ ഫുഡ് തന്നെയാണ്. പ്ലേറ്റ്ലെറ്റ് എണ്ണം വർദ്ധിപ്പിക്കാൻ വീറ്റ് ഗ്രാസ് ജ്യൂസ് സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
ഇരുമ്പിന്റെ സമ്പന്നമായ ഉറവിടമാണ് ഉണക്കമുന്തിരി. ഡെങ്കിപ്പനി ബാധിച്ചവർ ഉണക്ക മുന്തിരി വെള്ളം പതിവായി കുടിക്കുക.
ശരീരത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ ഉത്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന മറ്റൊരു പ്രധാന പോഷകമാണ് വിറ്റാമിൻ സി.
പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവ അടങ്ങിയ കിവിപ്പഴം രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് വർദ്ധിപ്പിക്കുന്നു.
ഡെങ്കിപ്പനി ബാധിച്ചവർ ദിവസവും ഉലുവ വെള്ളം കുടിക്കുന്നത് പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടുക മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കുന്നു.
വിറ്റാമിൻ കെ അടങ്ങിയ ഭക്ഷണങ്ങൾ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പാലക്ക് ചീര.
ബീറ്റ്റൂട്ട് പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വേഗത്തിൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഡെങ്കിപ്പനി ബാധിതർ ദിവസവും ബീറ്റ്‌റൂട്ട് ജ്യൂസായോ അല്ലാതെയോ കഴിക്കുക.
ഡെങ്കിപ്പനി ബാധിച്ചവർ മാതളനാരങ്ങ നിർബന്ധമായും കഴിക്കുക. കാരണം ഇത് പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുക മാത്രമല്ല പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
വിറ്റാമിൻ ബി 12 രക്തകോശങ്ങളെ ആരോഗ്യകരമായി നിലനിർത്താൻ സഹായിച്ചേക്കാം. വിറ്റാമിൻ ബി 12 സാധാരണയായി മുട്ട, പാൽ, ചീസ് തുടങ്ങിയ ഭക്ഷണങ്ങളിൽ കാണപ്പെടുന്നു.