Health
ആളുകളിൽ കാണുന്ന ഒരു മാനസികാരോഗ്യ പ്രശ്നമാണ് ഉത്കണ്ഠ. ഇത് വ്യക്തിജീവിതത്തെയും ദൈനംദിന പ്രവർത്തനങ്ങളെയും പലപ്പോഴും സാരമായി ബാധിക്കാറുണ്ട്.
ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...
ഫാറ്റി ഫിഷ് ഒമേഗ 3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ്. ഇത് ഉത്കണ്ഠ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും
വാൾനട്ട് ഒമേഗ-3 ഫാറ്റി ആസിഡിന്റെ ഉയർന്ന സാന്നിധ്യമുള്ളതിനാൽ ഉത്കണ്ഠ കുറയ്ക്കാൻ ഏറെ സഹായകമാണ്.
ഉത്കണ്ഠ കുറയ്ക്കുന്നതിന് ഓറഞ്ച് മികച്ചൊരു പഴമാണ്. ഓറഞ്ചിൽ ഉയർന്ന അളവിൽ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്.
ഇലക്കറികളിൽ ഉയർന്ന മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് ഉത്കണ്ഠയുടെ അളവ് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയ ബ്ലൂബെറി മാനസികാരോഗ്യത്തിന് നല്ലതാണ്.
തെെര് പതിവായി കഴിക്കുന്നത് ഉത്കണ്ഠ കുറയ്ക്കുക ചെയ്യുന്നു.
ഓട്സ് ഉത്കണ്ഠ കുറയ്ക്കാൻ വളരെ ഫലപ്രദമാണ്. ഇതിൽ ആന്റി ഓക്സിഡന്റുകളും ധാരാളമുണ്ട്.
ശരീരത്തില്‍ യൂറിക്ക് ആസിഡ് കൂടുന്നതിന്‍റെ കാരണങ്ങള്‍...
ഫാറ്റി ലിവർ മാറ്റാനുള്ള ഫലപ്രദമായ 7 മാർഗങ്ങൾ
ഹൈപ്പോതൈറോയിഡിസം; ഈ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകരുത്...
ക്യാൻസറിനെ ചെറുക്കാൻ ശീലമാക്കാം 7 സൂപ്പർ ഫുഡുകൾ