Health
തൈറോയ്ഡ് ക്യാൻസറിന്‍റെ ചില ലക്ഷണങ്ങളെ തിരിച്ചറിയാം.
കഴുത്തിന്‍റെ മുൻഭാഗത്ത് വേദന, നീര്, മുഴകൾ, കഴുത്തിനടിയിലെ അസ്വസ്ഥത എന്നിവ തൈറോയ്ഡ് ക്യാന്‍സറിന്‍റെ പ്രധാന ലക്ഷണങ്ങളാണ്.
ശബ്ദത്തിലെ മാറ്റങ്ങൾ, ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട് എന്നിവയും തൈറോയ്ഡ് ക്യാന്‍സറിന്‍റെ സൂചനയാകാം.
സ്ഥിരമായ ചുമ, ചുമയ്ക്കുമ്പോൾ രക്തം വരിക എന്നിവയും ഇതുമായി ബന്ധപ്പെട്ടുണ്ടാകാം.
തൈറോയ്ഡ് ക്യാന്‍സറിന്‍റെ ലക്ഷണമായും ചിലപ്പോള്‍ ശ്വസിക്കാനുള്ള ബുദ്ധിമുട്ട് ഉണ്ടാകാം.
അകാരണമായി ശരീരഭാരം കുറയുക, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയും മറ്റ് ലക്ഷണങ്ങള്‍ക്കൊപ്പം ഉണ്ടാകാം.
തൈറോയ്ഡ് ക്യാന്‍സറിന്‍റെ സൂചനയായും മറ്റ് ലക്ഷണങ്ങള്‍ക്കൊപ്പം അമിത ക്ഷീണം തോന്നാം.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
മോര് ഈ രണ്ട് ചേരുവകൾ ചേർത്ത് കുടിക്കൂ, മലബന്ധ പ്രശ്നം അകറ്റും
ആർത്രൈറ്റിസ് അഥവാ സന്ധിവാതം നിയന്ത്രിക്കാൻ ചെയ്യേണ്ട കാര്യങ്ങള്‍
സ്തനാർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
ഏഴ് കാര്യങ്ങൾ ശ്രദ്ധിച്ചോളൂ, ഫാറ്റി ലിവറിനെ തടയാം