Health
കരളിന്റെ പ്രവര്‍ത്തനം അവതാളത്തിലായതിന്‍റെ സൂചനകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
കണ്ണിലെ മഞ്ഞനിറം കരളിന്‍റെ ആരോഗ്യം മോശമാകുന്നതിന്‍റെ ലക്ഷണമാണ്.
ശരീരത്തിലെ നീര്‍ക്കെട്ടും തടിപ്പും കരള്‍രോഗത്തിന്റെ ലക്ഷണമാകാം.
വയറുവേദന, വയര്‍ വീര്‍ത്തിരിക്കുക തുടങ്ങിയവയും കരളിന്‍റെ അനാരോഗ്യത്തിന്‍റെ സൂചനകളാകാം.
ശരീരത്ത് ഉടനീളം ചൊറിച്ചില്‍ ഉണ്ടാകുന്നതും കരളിന്‍റെ പ്രവര്‍ത്തനം അവതാളത്തിലായതിന്‍റെ സൂചനയാകാം.
മൂത്രത്തിലെ നിറവ്യത്യാസവും ചിലപ്പോള്‍ കരള്‍ രോഗവുമായി ബന്ധപ്പെട്ടതാകാം.
ഛര്‍ദ്ദി, വിശപ്പില്ലായ്മ, ശരീരഭാരം കുറയുക എന്നിവയും കരളിന്‍റെ അനാരോഗ്യത്തിന്‍റെ സൂചനയാകാം.
കരളിന്റെ ആരോഗ്യം മോശമാകുമ്പോഴും ക്ഷീണം ഉണ്ടാകാം.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ഈ ഏഴ് ശീലങ്ങൾ പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നു
ഷുഗര്‍ കൂടുന്നുണ്ടോ? തിരിച്ചറിയാം ഈ ലക്ഷണങ്ങളെ
കരളിന്റെ ആരോഗ്യത്തിന് ശീലമാക്കാം ഏഴ് സൂപ്പർ ഫുഡുകൾ
മുലപ്പാൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഏഴ് സൂപ്പർ ഫുഡുകൾ