Health
കുട്ടികളിലെ കിഡ്നി സ്റ്റോൺ ; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
മുതിർന്നവരെ മാത്രമല്ല കുട്ടികളെയും ബാധിക്കുന്ന രോഗമാണ് കിഡ്നി സ്റ്റോൺ.
മൂത്രത്തിന്റെ അളവ് കുറയുകയും കാത്സ്യം, ഫോസ്‌ഫേറ്റ്, യൂറിക് ആസിഡ് തുടങ്ങിയ ലവണങ്ങള്‍ ക്രിസ്റ്റലുകളായി അടിഞ്ഞുകൂടുകയും ചെയ്യുമ്പോഴാണ് അത് കല്ലായി മാറുന്നത്.
കുട്ടികളിൽ കിഡ്നി സ്റ്റോണിനെ നാലായി തരം തിരിക്കാം. കാൽസ്യം കല്ലുകൾ, യൂറിക് ആസിഡ് കല്ലുകൾ, സ്ട്രുവൈറ്റ് കല്ലുകൾ, സിസ്റ്റൈൻ കല്ലുകൾ.
കുട്ടികളിൽ കിഡ്നി സ്റ്റോൺ ഉണ്ടെങ്കിൽ പ്രകടമാകുന്ന ലക്ഷണങ്ങൾ.
അടിവയറിൽ കഠിനമായ വേദന അനുഭവപ്പെടുക.
മൂത്രമൊഴിക്കുമ്പോൾ വേദന ഉണ്ടാവുക.
മൂത്രത്തിൽ രക്തം കാണുക.
ഛർദ്ദി വരിക
പനിയും വിറയലും അനുഭവപ്പെടുക
ഈ ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ കണ്ട് പരിശോധന നടത്തുക.