Health
മനുഷ്യശരീരത്തിൽ കരൾ ഉൽപ്പാദിപ്പിക്കുന്ന കൊഴുപ്പ് പോലെയുള്ള പദാർത്ഥമാണ് കൊളസ്ട്രോൾ.
മോശം കൊളസ്ട്രോൾ കൂടുന്നത് രക്തയോട്ടം തടസ്സപ്പെടുത്തുകയും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഉയർന്ന കൊളസ്ട്രോൾ ഉണ്ടെങ്കിൽ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങളെ കുറിച്ചറിയാം.
നെഞ്ച് വേദനയാണ് ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്.
ശ്വാസംമുട്ടലാണ് രണ്ടാമത്തെ ലക്ഷണം. ഉയർന്ന കൊളസ്ട്രോൾ ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നതിന് കാരണമാകും. ഇത് ഇത് ശ്വാസതടസ്സത്തിലേക്ക് നയിക്കുന്നു.
കാൽ പാദങ്ങൾ, കെെകൾ എന്നിവിടങ്ങളിൽ മരവിപ്പ് അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം.
ഉയർന്ന കൊളസ്‌ട്രോൾ കണ്ണിനെയും കാഴ്ചയെയും ബാധിക്കാം. കൊളസ്ട്രോൾ കൂടുന്നതിന് കാഴ്ചക്കുറവിന് കാരണമാകും.
ചർമ്മത്തിൽ മഞ്ഞ നിറം പ്രകടമാകുന്നതാണ് മറ്റൊരു ലക്ഷണം.
എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നതും കൊളസ്ട്രോൽ കൂടിയതിന്റെ മറ്റൊരു ലക്ഷണമാണ്.
ഇടയ്ക്കിടെ തലവേദന വരുന്നതും കൊളസ്ട്രോൾ കൂടിയതിന്റെ മറ്റൊരു ലക്ഷണമാണ്.