Health
രക്തത്തിൽ വളരെയധികം പഞ്ചസാര (ഗ്ലൂക്കോസ്) കൂടുന്ന അവസ്ഥയെയാണ് 'ഹൈപ്പർ ഗ്ലൈസീമിയ' എന്ന് പറയുന്നത്.
സ്ത്രീകളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്നാൽ കാണുന്ന ചില ലക്ഷണങ്ങൾ
ഇടയ്ക്കിടെ വരുന്ന യൂറിനെറി ഇൻഫെക്ഷനും മറ്റ് യോനി അണുബാധയുമാണ് ആദ്യത്തെ ലക്ഷണമെന്ന് പറയുന്നത്.
എപ്പോഴും വിശപ്പ് അനുഭവപ്പെടുന്നതാണ് രണ്ടാമത്തെ ലക്ഷണം.
കാഴ്ച്ചശക്തി കുറയുന്നതാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്നാൽ കാണുന്ന മറ്റൊരു ലക്ഷണം.
അമിതമായി മൂത്രമൊഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്നതിന്റെ ലക്ഷണമാണ്.
എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നതും ബ്ലഡിൽ ഷുഗർ അളവ് കൂടിയതിന്റെ ലക്ഷണമായി വിദഗ്ധർ പറയുന്നു.