Health
ബ്ലഡ് ഷുഗർ അളവ് കൂടിയാൽ രാത്രിയിൽ കാണുന്ന ആറ് ലക്ഷണങ്ങൾ
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന രോഗാവസ്ഥയാണ് പ്രമേഹം എന്ന് പറയുന്നത്. പ്രമേഹത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിയേണ്ടത് പ്രധാനമാണ്.
ബ്ലഡ് ഷുഗർ അളവ് കൂടിയാൽ രാത്രിയിൽ ശരീരത്തിൽ പ്രകടമാകുന്ന ആറ് ലക്ഷണങ്ങളെ കുറിച്ചറിയാം.
രാത്രിയിൽ അമിതമായി ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നതാണ് ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്.
രാത്രിയിലെ അമിതമായ ദാഹത്തെ പോളിഡിപ്സിയ എന്ന് പറയുന്നു. ഇതു ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നതിന് ഇടയാക്കും.
ഉയർന്ന രക്തത്തിലെ പഞ്ചസാര അസാധാരണമാം വിധം തളർച്ചയും മന്ദതയും ഉണ്ടാക്കും. ഏറേ നേരം വിശ്രമിച്ചിട്ടും ക്ഷീണം തോന്നുതാണ് മറ്റൊരു ലക്ഷണം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ കൂടുതലായിരിക്കുമെന്നതിൻ്റെ മറ്റൊരു ലക്ഷണമാണ് കാഴ്ച മങ്ങുന്നത്. ഉയർന്ന ഗ്ലൂക്കോസ് അളവ് കണ്ണിലെ ലെൻസുകൾ വീർക്കാൻ ഇടയാക്കും,
ശരീരഭാരം ഒരു കാരണവുമില്ലാതെ പെട്ടെന്ന് കുറയുന്നതാണ് മറ്റൊരു ലക്ഷണം.
ഉയർന്ന രക്തത്തിലെ പഞ്ചസാര ഉള്ളവർക്ക് അവരുടെ മുറിവുകൾ ഉണങ്ങാൻ കൂടുതൽ ദിവസങ്ങൾ എടുക്കും.