Health

ക്യാൻസറിന്‍റെ ആരും ശ്രദ്ധിക്കാത്ത ലക്ഷണങ്ങൾ

അവഗണിക്കാൻ പാടില്ലാത്ത ക്യാൻസറിന്‍റെ ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Image credits: Getty

ചുമ

നീണ്ടുനിൽക്കുന്ന ചുമ, ചുമയ്ക്കുമ്പോൾ രക്തം വരുക തുടങ്ങിയവ ശ്വാസകോശത്തിലോ തൊണ്ടയിലോ ഉണ്ടാകുന്ന
ക്യാന്‍സറിന്‍റെ സൂചനയാകാം.   

Image credits: Getty

ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്

സ്ഥിരമായി ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട് അന്നനാളം, തൊണ്ട അല്ലെങ്കിൽ ആമാശയം  എന്നിവയിലെ ക്യാൻസറുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. 

Image credits: Getty

എപ്പോഴുമുള്ള നെഞ്ചെരിച്ചിൽ

എപ്പോഴുമുള്ള നെഞ്ചെരിച്ചിൽ ചിലപ്പോള്‍ ആമാശയത്തിലോ അന്നനാളത്തിലോ ഉണ്ടാകുന്ന ക്യാൻസറിന്‍റെ ലക്ഷണമാകാം.

Image credits: Getty

വായിലെ ഉണങ്ങാത്ത വ്രണങ്ങള്‍


വായിലെ ഉണങ്ങാത്ത വ്രണങ്ങള്‍ ചിലപ്പോള്‍ വായിലെ ക്യാൻസറിന്‍റെ ലക്ഷണമാകാം.

Image credits: Getty

ചർമ്മത്തിലെ മുഴകള്‍

ചർമ്മത്തിലെ പുതിയ പാടുകള്‍, മുഴകള്‍, മറുകുകളുടെ ആകൃതി, നിറം എന്നിവയിലുള്ള മാറ്റങ്ങളും നിസാരമായി കാണേണ്ട. 

Image credits: Getty

ശരീരഭാരം കുറയുക

പെട്ടെന്ന് ശരീരഭാരം കുറയുന്നത് ചിലപ്പോള്‍ ഏതെങ്കിലും ക്യാന്‍സറുമായി ബന്ധപ്പെട്ടതാകാം.

Image credits: Getty

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Image credits: Getty

സ്ത്രീകളിൽ രക്തക്കുറവ് ഉണ്ടായാൽ ശരീരം കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ

പുരുഷന്മാരു‍ടെ ശ്രദ്ധയ്ക്ക് ; ഈ രോ​ഗങ്ങൾ പിടിപെടാതെ നോക്കുക

യൂറിക് ആസിഡിൻ്റെ അളവ് സ്വാഭാവികമായി കുറയ്ക്കാൻ ഇതാ ആറ് വഴികൾ

ശരീരം ആരോ​ഗ്യത്തോടെയിരിക്കുന്നു എന്നതിന്റെ 10 ലക്ഷണങ്ങൾ