Health
കഴുത്തിന്റെ മുൻഭാഗത്തായി ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്.
തൈറോയ്ഡ് ഹോർമോണുകളുടെ അസന്തുലനം ശരീരഭാരം കൂടുക, മുടി കൊഴിച്ചിൽ, ഹൃദ്രോഗസാധ്യത, പ്രമേഹം തുടങ്ങി നിരവധി പ്രശ്നങ്ങൾക്ക് കാരണമാകും.
തൈറോയ്ഡ് പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഏഴ് ഭക്ഷണങ്ങൾ
ബ്രസീൽ നട്സ് തൈറോയ്ഡിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.
പയർവർഗങ്ങൾ മെറ്റബോളിസം (ഉപാപചയപ്രവർത്തനം) മെച്ചപ്പെടുത്തുന്നു. ഏറെ നേരം വയർ നിറഞ്ഞതായി തോന്നിപ്പിക്കുകയും ശരീരഭാരം കൂടാതെ തടയുകയും ചെയ്യും.
മാതളനാരങ്ങ തെെറോയ്ഡ് പ്രവര്‍ത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
തൈറോയ്ഡ് രോഗികൾ മുട്ടയുടെ മഞ്ഞയും വെള്ളയും കഴിക്കാം. ഇതിൽ സിങ്ക്, സെലെനിയം, പ്രോട്ടീൻ എന്നിവ അടങ്ങിയിരിക്കുന്നു.
ഈന്തപ്പഴത്തിൽ അയോഡിൻ അടങ്ങിയിട്ടുണ്ട്. ഇത് രണ്ട് തൈറോയ്ഡ് ഹോർമോണുകളുടെ ഉത്പാദനത്തിന് പ്രധാനമാണ്.
കരിക്കിൻ വെള്ളം പതിവായി കുടിക്കുന്നത് തെെറോയ്ഡ് പ്രവര്‍ത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
മെലറ്റോണിൻ്റെ മികച്ച ഉറവിടമാണ് പിസ്ത. ഇത് നല്ല ഉറക്കത്തിന് സഹായിക്കുന്നു.