Health
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
ശരീരഭാരം കുറയ്ക്കാൻ ഡയറ്റിലാണോ? എങ്കിൽ ഈ ഭക്ഷണങ്ങൾ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തൂ.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മികച്ച ഭക്ഷണമാണ് മുട്ട. ഉയർന്ന പ്രോട്ടീൻ അടങ്ങിയ മുട്ട കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും.
പച്ച ഇലക്കറികൾ എന്നിവയിൽ നാരുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇലക്കറികൾ കഴിക്കുന്നത് വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.
മത്സ്യത്തിൽ ഉയർന്ന പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും മറ്റ് പല പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ചേർന്ന് സന്തുലിത ഭാരം നിലനിർത്താൻ സഹായിക്കുന്നു.
നട്‌സുകളിൽ ഹൃദയത്തിന് ആരോഗ്യകരമായ അപൂരിത കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ പ്രോട്ടീൻ, നാരുകൾ, മറ്റ് പോഷകങ്ങൾ എന്നിവയുടെ നല്ല ഉറവിടങ്ങളാണ്.
പയർവർഗ്ഗങ്ങളിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. അവയിൽ പ്രോട്ടീനും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്,
ഒമേഗ -3 ഫാറ്റി ആസിഡുകൾ, ലിഗ്നാൻസ്, ഫൈബർ എന്നിവയാൽ സമ്പന്നമാണ് ഫ്ളാക്സ് സീഡുകൾ.,ഇവയെല്ലാം ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ചെയ്തുകൊണ്ട് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
നാരുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ എന്നിവ അടങ്ങിയ ചിയ വിത്തുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.