Health
കുറഞ്ഞ കലോറിയുള്ള പാനീയമാണ് മോര്. വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്ന ചില സംയുക്തങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.
ചിയ വിത്തുകളിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം നിയന്ത്രിക്കാൻ കൂടുതൽ സഹായിച്ചേക്കാം.
അധിക കൊഴുപ്പ് ഇല്ലാതാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒരു അവശ്യ അമിനോ ആസിഡായ മെഥിയോണിന്റെ സമ്പന്നമായ ഉറവിടമാണ് റാഗി.
കോളിഫ്‌ളവറിൽ ധാരാളം നാരുകളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാൻ കോളിഫ്ളവർ സഹായിക്കും.
ശരീരത്തിന് ആവശ്യമായ ധാരാളം പോഷകഗുണങ്ങളുള്ളവയാണ് ഇലക്കറികള്‍. കൂടാതെ ആന്‍റി ഓക്സിഡന്‍റുകള്‍, ധാതുക്കൾ, പ്രോട്ടീൻ, നാരുകൾ എന്നിവയും ഇവയില്‍ അടങ്ങിയിരിക്കുന്നു.
ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയതാണ് ബെറി പഴങ്ങള്‍. അതില്‍ ബ്ലൂബെറി ഫാറ്റ് പുറം തള്ളാനും സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ധാരാളം വിറ്റാമിനുകളും നാരുകളും ആന്റി ഓക്‌സിഡന്റുകളും ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്നു. ബീറ്റ്‌റൂട്ടില്‍ കലോറി വളരെ കുറവാണ്.