Health
മലബന്ധം അകറ്റാൻ ശീലമാക്കാം ഈ സൂപ്പർ ഫുഡുകൾ
തെറ്റായ ജീവിതശെെലി മൂലം ഇന്ന് പലരിലും കാണുന്ന പ്രശ്നമാണ് മലബന്ധം. മലബന്ധം ഉണ്ടാകുന്നതിന് പിന്നിലെ ചില കാരണങ്ങൾ.
മലബന്ധ പ്രശ്നം അകറ്റുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങളിതാ...
ഓട്‌സിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മലം മൃദുവാക്കാനും എളുപ്പം കടന്നുപോകാനും സഹായിക്കും.
ദഹനനാളത്തിലെ വീക്കം കുറയ്ക്കാനും മലബന്ധത്തെ തടയാനും ദഹനം മെച്ചപ്പെടുത്താനും കറ്റാർവാഴ ജ്യൂസ് സഹായിക്കും.
നാരുകൾ, ഒമേഗ -3 ഫാറ്റി ആസിഡുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണ് വാൾനട്ട്. ദിവസവും വാൾനട്ട് കഴിക്കുന്നത് കുടലിൽ നല്ല ബാക്ടീരിയ കൂട്ടുന്നതിന് സഹായിക്കും
മലബന്ധം അകറ്റാൻ ചിയ വിത്തുകൾ സഹായിക്കുന്നു. ചിയ വിത്തുകൾ ഷേക്ക്, സ്മൂത്തികൾ എന്നിവയിൽ ചേർത്ത് കഴിക്കാവുന്നതാണ്.
നാരുകളുടെയും പ്രോട്ടീനുകളുടെയും സമ്പന്നമായ ഉറവിടമാണ് പയർവർഗങ്ങൾ. മലബന്ധ പ്രശ്നം തടയാൻ പയർവർഗങ്ങൾ സഹായിക്കും.