Health
മുടികൊഴിച്ചിൽ പലരേയും അലട്ടുന്ന പ്രശ്നമാണ്. ആരോഗ്യകരമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
മുടി വളർച്ചയ്ക്ക് സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചാണ് പറയുന്നത്...
പ്രോട്ടീൻ, ബയോട്ടിൻ, അമിനോ ആസിഡുകൾ എന്നിവ അടങ്ങിയ ഭക്ഷണമാണ് മുട്ട. ഇലാസ്തികത മെച്ചപ്പെടുത്താൻ മുട്ട സഹായിക്കുന്നു.
ചീരയിൽ ഇരുമ്പ്, വിറ്റാമിൻ എ, സി, ഫോളേറ്റ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ മുടിവളർച്ചയ്ക്ക് സഹായിക്കുന്നു.
അവോക്കാഡോ ബയോട്ടിൻ്റെ മികച്ച ഉറവിടമാണ്. അവാക്കാഡോ പതിവായി കഴിക്കുന്നത് മുടി വളർച്ചയ്ക്ക് ഗുണം ചെയ്യും.
സാൽമണിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, വിറ്റാമിൻ ഡി, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.
മധുരക്കിഴങ്ങിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് മധുരക്കിഴങ്ങ് സഹായകമാണ്.
പുരുഷന്മാരെ ബാധിക്കുന്ന അഞ്ച് തരം ക്യാൻസറുകൾ
എല്ലുകളെ ബലമുള്ളതാക്കാൻ ശീലമാക്കാം കാത്സ്യം അടങ്ങിയ ഈ ഭക്ഷണങ്ങൾ
മലബന്ധമുള്ളപ്പോള്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് നല്ലത്...
മുട്ടയുടെ മഞ്ഞ കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ?